
അമ്പലപ്പുഴ: യുവതിയെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ച കേസിൽ സി പി എം നേതാവ് കീഴടങ്ങി. ദലിത് യുവതിയെ ആക്ഷേപിച്ച ഗ്രാമപഞ്ചായത്ത് അംഗം അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡ് അംഗം അജീഷാണ് അമ്പലപ്പുഴ സ്റ്റേഷനില്‍ കീഴടങ്ങിയത്. ജൂലൈയിൽ നടന്ന സംഭവത്തിലാണ് യുവാവിന്റെ കീഴടങ്കൽ.
Also Read:പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിറന്നാൾ ആശംസകളുമായി മമ്മൂട്ടി
ജാതിപ്പേര് പറഞ്ഞ് ആക്ഷേപിച്ചെന്ന് കാണിച്ച് യുവതി അമ്പലപ്പുഴ പൊലീസിന് പരാതി നല്‍കിയെങ്കിലും പോലീസ് കേസെടുക്കാൻ തയ്യാറായിരുന്നില്ല. ഇതോടെ യുവതി എസ്.പിക്ക് പരാതി നല്‍കുകയായിരുന്നു. ഇതിനുശേഷം കേസെടുത്തെങ്കിലും അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയാറായില്ല. യുവതി മജിസ്ട്രേറ്റിന് മുന്നില്‍ നേരിട്ടും മൊഴി നല്‍കിയിരുന്നു. എന്നിട്ടും നടപടി ഉണ്ടായില്ലെന്നും യുവതി ആരോപിക്കുന്നു.
കേസിൽ പ്രതിയായ അജീഷിന്റെ ജാമ്യാപേക്ഷ അതിനിടെ ജില്ല സെഷന്‍സ് കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു. സി.പി.എം പഞ്ചായത്ത് അംഗമായ അജീഷിനുവേണ്ടി പാര്‍ട്ടി നേതാക്കള്‍ പരാതിക്കാരിയുടെ വീട്ടില്‍ കയറിയിറങ്ങി ഒത്തുതീര്‍പ്പ് ശ്രമം നടത്തിയിരുന്നെന്നും ആരോപണമുണ്ട്.
Post Your Comments