Kerala

സിപിഎം പാർട്ടി കോൺഗ്രസിന് ഇന്ന് മധുരയിൽ തുടക്കമാകും

മധുര: സിപിഎം 24 ാം പാർട്ടി കോൺഗ്രസിന് ഇന്ന് മധുരയിൽ തുടക്കമാകും. മുതിർന്ന നേതാവ് ബിമന്‍ ബസു പതാക ഉയർത്തും. പോളിറ്റ് ബ്യൂറോ കോഡിനേറ്റർ പ്രകാശ് കാരാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്യും. പിബി അംഗം മണിക് സർക്കാറാണ് പ്രസിഡിയം നിയന്ത്രിക്കുന്നത്.

കേരളത്തിൽനിന്ന് പുത്തലത്ത് ദിനേശനാണ് പ്രസീഡിയത്തിൽ അംഗമായിട്ടുള്ളത്.സംഘടനാ റിപ്പോർട്ട് ബി.വി രാഘവുലു അവതരിപ്പിക്കും.കരട് രാഷ്ട്രീയ പ്രമേയം പി ബി കോഡിനേറ്റർ പ്രകാശ് കാരാട്ടാണ് അവതരിപ്പിക്കുന്നത്.ദീപശിഖയും പതാകയും ഇന്നലെ സന്ധ്യയോടെ സമ്മേളന നഗരിയിൽ എത്തി.

ഉച്ചയ്ക്കുശേഷമാണ് പ്രതിനിധി സമ്മേളനം ആരംഭിക്കുന്നത്. 75 വയസ്സ് എന്ന പ്രായപരിധി കർശനമായി നടപ്പാക്കണമോ എന്ന് പാർട്ടി കോൺഗ്രസ് തീരുമാനിക്കും.എം എ ബേബി അടക്കമുള്ളവരുടെ പേരുകളാണ് ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.ക്ഷണിതാക്കൾ ഉൾപ്പെടെ 811 പേരാണ് പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button