തൃശൂര്‍: കൊടുങ്ങല്ലൂരിലെ സിപിഎം നേതാവായിരുന്ന കെയു ബിജു കൊലപാതകക്കേസില്‍ പ്രതികളെ വെറുതെവിട്ടു. 13 ആര്‍എസ്‌എസ്- ബിജെപി പ്രവര്‍ത്തകരെയാണ് തൃശൂര്‍ നാലാം അഡീഷണല്‍ സെഷന്‍സ് കോടതി വെറുതെ വിട്ടത്.
ജോബ്, ഗിരീഷ്, സേവ്യര്‍, സുബിന്‍, ബിജെപി ജില്ല വൈസ് പ്രസിഡന്റായിരുന്ന ശ്രീകുമാര്‍, മനോജ്, ഉണ്ണികൃഷ്ണന്‍, പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍, തുടങ്ങിയവരായിരുന്നു പ്രതികള്‍. സാക്ഷിമൊഴികളില്‍ അവിശ്വാസം പ്രകടിപ്പിച്ച കോടതി തെളിവുകള്‍ അപര്യാപ്തമാണെന്നു കാണിച്ചാണ് വിധി പറഞ്ഞത്. അഡ്വ. പാരിപ്പിള്ളി ആര്‍ രവീന്ദ്രനായിരുന്നു കേസിലെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍.
read also: അങ്കമാലിയിൽ വൻ തീപിടിത്തം: മൂന്നുനില കെട്ടിടം കത്തി നശിച്ചു
2008 ജൂണ്‍ 30നു കെ യു ബിജുവിനെ ഒരു സംഘം ആക്രമിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ജൂലൈ രണ്ടിന് ബിജു മരിച്ചു. സഹകരണബാങ്കിലെ കുറി പിരിക്കാന്‍ സൈക്കിളില്‍ വരുകയായിരുന്ന ബിജുവിനെ ആര്‍എസ്‌എസ് -ബിജെപി പ്രവര്‍ത്തകര്‍ രാഷ്ട്രീയ വിരോധം മൂലം തടഞ്ഞു നിര്‍ത്തി ഇരുമ്പ് പൈപ്പുകള്‍ കൊണ്ട് തലക്കും കൈകാലുകള്‍ക്കും അടിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്.
Post Your Comments