
കോഴിക്കോട് വളയത്ത് നിന്ന് കാണാതായ യുവതിയേയും മക്കളെയും കണ്ടെത്തി. ഡൽഹി നിസാമുദീൻ ബസ്സ്റ്റാൻഡിൽ നിന്നുമാണ് മൂവരെയും കണ്ടെത്തിയത്. അമ്മയെയും മക്കളെയും കാണാതായ സംഭവത്തിൽ പൊലീസും ഡൽഹി കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയിരുന്നു. കുടുംബത്തിന്റെ നേതൃത്വത്തിൽ ഇന്നലെ ഡൽഹി കേന്ദ്രീകരിച്ച് തിരച്ചിൽ നടത്തിയിരുന്നു.
ഡൽഹിയിലെ നിസാമുദീൻ റെയിൽവേ സ്റ്റേഷന് സമീപത്തെ എടിഎമ്മിൽ നിന്നും പണം പിൻവലിച്ചതായും അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് യുവതിയുടെ ഭർത്താവും സഹോദരനും ഡൽഹിയിൽ എത്തി സ്വന്തം നിലയിൽ പരിശോധന നടത്തിയത്. ഇന്നലെ രാത്രിയും ഇന്ന് രാവിലെയുമായി നടത്തിയ പരിശോധനയ്‌ക്കൊടുവിലാണ് ബസ്സ്റ്റാൻഡിൽ നിന്നും ബസ് കയറുന്നതിനിടെ ആഷിദയെയും മക്കളെയും കണ്ടെത്തുന്നത്.
Post Your Comments