IndiaInternational

സ്വയം പ്രഖ്യാപിത ആൾദൈവം നിത്യാനന്ദ മരിച്ചെന്ന് അഭ്യൂഹം: ജീവത്യാഗം ചെയ്‌തെന്ന് ബന്ധു

സ്വയം പ്രഖ്യാപിത ‘ആൾദൈവം’ സ്വാമി നിത്യാനന്ദ മരിച്ചതായി അഭ്യൂഹം. ചില ദേശീയ മാധ്യമങ്ങളും തമിഴ് പ്രാദേശിക മാധ്യമങ്ങളുമാണ് സ്വാമി നിത്യാനന്ദ മരിച്ചതായുള്ള വാർത്തകള്‍ പുറത്തുവിട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം വീഡിയോ കോൺഫറൻസിലൂടെ നടന്ന ഒരു ആത്മീയ പ്രഭാഷണത്തിനിടെ നിത്യാനന്ദയുടെ അനന്തരവൻ ശ്രീ നിത്യ സുന്ദരേശ്വരാനന്ദയാണ് വിവാദ ആള്‍ദൈവത്തിന്റെ മരണം സംബന്ധിച്ച ഞെട്ടിക്കുന്ന പ്രസ്താവന നടത്തിയിരിക്കുന്നത്.

“ഹിന്ദു ധർമ്മം സംരക്ഷിക്കാൻ സാമി തന്റെ ജീവൻ ബലിയർപ്പിച്ചു” എന്നായിരുന്നു ശ്രീ നിത്യ സുന്ദരേശ്വരാനന്ദയുടെ വാക്കുകള്‍. പ്രഖ്യാപനം വലിയ അമ്പരപ്പാണ് നിത്യാനന്ദയുടെ അനുയായികളിലുണ്ടായിരിക്കുന്നത്. നിത്യാനന്ദയുടെ മരണ വാർത്തയ്ക്ക് പിന്നാലെ അദ്ദേഹത്തിന്റെ 10000 കോടി രൂപയില്‍ അധികം വരുന്ന സ്വത്തിന് അവകാശി ആരായിരിക്കും എന്ന തരത്തിലുള്ള ചർച്ചകളും സജീവമാണ്.

നിത്യ സുന്ദരേശ്വരാനന്ദ സ്വാമി നിത്യാനന്ദയുടെ പിന്‍ഗാമിയാകുമോ, അല്ലെങ്കില്‍ സ്വത്തില്‍ അവകാശവാദവുമായി നടിയും നിത്യാനന്ദയുടെ ശിഷ്യയുമായ രഞ്ജിത എത്തുമോ എന്ന് തുടങ്ങിയ ചോദ്യങ്ങള്‍ ഇതിനോടകം ഉയർന്ന് കഴിഞ്ഞു. ബലാത്സംഗ, ലൈംഗിക പീഡന ആരോപണങ്ങളെ തുടർന്ന് 2019 ൽ ഇന്ത്യയിൽ നിന്ന് പലായനം ചെയ്ത അദ്ദേഹം മധ്യ ലാറ്റിനമേരിക്കയിലെ ഇക്വഡോറിനു സമീപത്തുള്ള ദ്വീപുകളിലൊന്ന് വാങ്ങി കൈലാസ എന്ന പേരിൽ രാജ്യമാക്കി ജീവിക്കുന്നുവെന്നാണ് സൂചന.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button