കൊല്ലം: പോലീസിന്റെ അധികാര ഗർവ്വിനെതിരെ മാക്സിയിട്ട് പ്രതിഷേധിച്ച മലയാളിയുടെ മാക്സി മാമൻ അന്തരിച്ചു. നാട്ടുകാരുടെ പ്രിയങ്കരനായ കൊല്ലം കടയ്ക്കല്‍ മുക്കുന്നം യഹിയ (70)യാണ് മരണത്തിനു കീഴടങ്ങിയത്. മുണ്ട് മടക്കി കുത്തിയതിന് പൊലീസുകാരന് മുഖത്തടിച്ചതിനുശേഷം നൈറ്റി ഇട്ടു പ്രതിഷേധിച്ച യഹിയ കേരളത്തിലാകെ വൈറലായിരുന്നു.
Also Read:ട്രെയിന്‍ യാത്രക്കാരെ മയക്കി കിടത്തി കവര്‍ച്ച: പ്രതി ട്രെയിനുകളിലെ സ്ഥിരം മോഷ്ടാവ്
മരണം വരെയും യഹിയ നൈറ്റിയായിരുന്നു ധരിച്ചിരുന്നത്. ജീവിതത്തിലും മരണത്തിലും അയാൾ തന്റെ പ്രതിഷേധം തുടരുകയായിരുന്നു. മക്കളുടെ സംരക്ഷണം ലഭിക്കാതിരുന്ന ഇദ്ദേഹം കാര്യസ്ഥനായിരുന്ന വീടിന്റെ സിറ്റൗട്ടിലാണ് അവസാന നാളുകളില്‍ വരെ ജീവിച്ചത്. നാട്ടുകാര്‍ എത്തിച്ച് നല്‍കിയിരുന്ന ഭക്ഷണമായിരുന്നു ഏക ആശ്രയം.
നോട്ട് നിരോധനത്തില്‍ പ്രതിഷേധിച്ച് തലമുടിയുടെയും മീശയുടെയും ഒരുഭാഗം വടിച്ച് പ്രതിഷേധം അറിയിച്ച യഹിയ അന്നും ദേശീയ മീഡിയകളില്‍ അടക്കം വാര്‍ത്തയായിരുന്നു.
Post Your Comments