ആലപ്പുഴ: കോടികൾ മുടക്കി നിർമ്മിച്ച ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ഉപയോഗശൂന്യമായി നശിച്ചു പോകുന്നുവെന്ന് പരാതി. കെട്ടിടം പൂർത്തിയായെങ്കിലും പ്രവർത്തനം ആരംഭിക്കാത്തതാണ് ഇത്തരത്തിലൊരു പ്രതിസന്ധി രൂപപ്പെടാൻ കാരണമായതെന്നാണ് അധികൃതരുടെ വാദം. അത്യാധുനിക ലാബ് നിര്‍മ്മാണം വൈകുന്നതിനാല്‍ വണ്ടാനം മെഡിക്കല്‍ കോളജിലെ ചെറിയ സൗകര്യത്തിലാണ് ഇപ്പോഴും യൂണിറ്റിന്റെ പ്രവര്‍ത്തനം. നിപ ഉള്‍പ്പെടെ മഹാമാരികള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോഴും കൊട്ടിഘോഷിച്ച പദ്ധതികൾ പാഴായി കിടക്കുകയാണ്.
Also Read:വരാനിരിക്കുന്നത് കടുത്ത സാമ്പത്തികപ്രതിസന്ധി: കേരളത്തിൽ കേന്ദ്രസഹായം കുത്തനെ കുറയുമെന്ന് ധനമന്ത്രി
2012 ൽ ആരംഭിച്ച ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ആലപ്പുഴ യൂണിറ്റിന്റെ പുതിയ കെട്ടിട നിര്‍മ്മാണം 2020തോടെ നിര്‍മ്മാണം പൂര്‍ത്തിയായെങ്കിലും ഇതുവരെ പ്രവര്‍ത്തനം തുടങ്ങാനായിട്ടില്ല. വണ്ടാനം മെഡിക്കല്‍ കോളജിലെ ഇടുങ്ങിയ മുറിയിലാണ് ഇപ്പോഴും യൂണിറ്റിന്റെ പ്രവര്‍ത്തനം. പ്രതിഷേധങ്ങൾ ശക്തമായിട്ടും യാതൊരു നടപടികളും സ്വീകരിക്കാതെ മുഖം തിരിച്ചിരിക്കുകയാണ് അധികാരികൾ.
ഇടുങ്ങിയ മുറിയായതിനാൽത്തന്നെ നിലവിലെ കെട്ടിടത്തിൽ ഇപ്പോൾ എണ്ണമറ്റ പരിശോധനകളും പഠനങ്ങളും നടത്തുന്നതിന് വലിയ ബുദ്ധിമുട്ട് നേരിടേണ്ടി വരുന്നുണ്ട്. പുതിയ കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയായെങ്കിലും പരിശോധനകള്‍ നടത്തുന്നതിനുള്ള ആധുനിക ലാബ് ഇനിയും സജ്ജീകരിച്ചിട്ടില്ല. ഇതോടെ പ്രേതഭവനം പോലെയാണ് കോടികൾ മുടക്കിയ കെട്ടിടം ഇപ്പോൾ സ്ഥിതിചെയ്യുന്നത്.
Post Your Comments