കോഴിക്കോട്: തന്നെ വധിക്കാൻ മുംബൈ അധോലോകത്തിന് 25 ലക്ഷം നൽകിയെന്ന കെ എം ഷാജിയുടെ പരാതിയിൽ നടപടി എടുക്കാതെ പോലീസ്. മുംബൈ അധോലോകത്തിലുള്ള ചിലര്‍ക്ക് തന്നെ വധിക്കാനായി 25 ലക്ഷത്തിന്‍റെ ക്വട്ടേഷന്‍ പോയെന്ന മുന്‍ എംഎല്‍എ കെ എം ഷാജിയുടെ പരാതിയിലെ അന്വേഷണമാണ് നടപടികളെടുക്കാതെ നിലച്ചിരിക്കുന്നത്. കേസ് പോലീസ് ഒതുക്കിത്തീര്‍ക്കുകയാണെന്ന് കെ എം ഷാജി ആരോപിച്ചിരുന്നു.
Also Read:കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്: കേസെടുത്ത് ഇ.ഡി, അണിയറക്കാരെല്ലാം കുടുങ്ങും
ഒക്ടോബറിലാണ് തന്നെ വധിക്കാന്‍ 25 ലക്ഷം രൂപയ്ക്ക് കൊലയാളി സംഘത്തിന് ക്വട്ടേഷന്‍ നല്‍കിയെന്ന് കെ എം ഷാജി പരാതിപ്പെട്ടത്. എന്നാൽ
പ്രതിയായ തേജസിനെതിരെ തെളിവുകളില്ലെന്നാണ് പൊലീസിന്‍റെ വിശദീകരണം. തന്റെ ഇ-മെയിലേക്ക് വന്ന ഒരു ഫോണ്‍ സംഭാഷണത്തിന്റെ ശബ്‍ദരേഖ തെളിവായി കാണിച്ചായിരുന്നു കെ എം ഷാജി പോലീസിൽ പരാതി നല്‍കിയിരുന്നത്.
ഷാജിയുടെ കേസന്വേഷിച്ച വളപട്ടണം പൊലീസ് മുംബൈയിലെത്തി തേജസിനെ ചോദ്യം ചെയ്തിരുന്നു. എന്നാൽ സുഹൃത്തുക്കള്‍ക്ക് മുന്നില്‍ ആളാവാന്‍ വേണ്ടി ചെയ്തതാണെന്നാണ് തേജസിന്‍റെ മൊഴി. തേജസിനെ ഒഴികെ കേസിലെ മറ്റാരെയും പോലീസിന് ഇതുവരെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
Post Your Comments