തൃശൂർ: കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പിൽ കേസെടുത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്. പോലീസ് എഫ് ഐ ആറിലെ ആദ്യ പ്രതികൾക്കെതിരെ ഇ.ഡി കേസടുത്ത്. സുനിൽകുമാർ, ബിജു കരീം, ബിജോയ്, ജിൻസൺ തുടങ്ങിയവർക്കെതിരെയാണ് കേസ്. തട്ടിപ്പ് കേസിൽ ഇ .ഡി ഇടപെടുമ്പോൾ സത്യം പുറത്തുവരുമെന്നാണ് കരുതുന്നത്. തട്ടിപ്പിൽ മുതിർന്ന സി പി എം നേതാക്കൾക്കടക്കം പങ്കുണ്ടെന്ന റിപ്പോർട്ടുകൾ
പുറത്തുവരുന്നുണ്ട്. അണിയറയിലെ മുതിർന്ന സി പി എം പ്രവർത്തകരും നേതാക്കളും ഇനി വിയർക്കുമെന്നാണ് പൊതുസംസാരം.
അതേസമയം, കഴിഞ്ഞ ദിവസമാണ് ക്രൈം ബ്രാഞ്ച് കേസിലെ പ്രതികൾക്കെതിരേ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. കോടികളുടെ തട്ടിപ്പ് നടത്തിയ കേസിലെ പ്രതികളായ ആറ് പേര്‍ക്കെതിരേയാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്.
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ സി പി എമ്മിനെ കുരുക്കിലാക്കി തെളിവുകൾ പുറത്തുവന്നു. തട്ടിപ്പിനെ കുറിച്ച് പാർട്ടിക്ക് അറിയുമായിരുന്നില്ലെന്ന വാദമാണ് ഇപ്പോൾ തകർന്നടിയുന്നത്. തട്ടിപ്പിനെ കുറിച്ച് മൂന്ന് വർഷം മുൻപ് തന്നെ സി പി എമ്മിന് അറിയാമായിരുന്നുവെന്നതിന്റെ ശബ്ദരേഖയാണ് ഇപ്പോൾ പുറത്തുവന്നത്. 2018 ഡിസംബർ 8ന് മാടായിക്കോണം ബ്രാഞ്ച് വിഷയം ചർച്ച ചെയ്തു. ബാങ്ക് ഭരണസമിതി പ്രസിഡന്‍റ് കൂടി അംഗമായ ബ്രാഞ്ചിൽ ഇയാളുടെ സാന്നിദ്ധ്യത്തിലാണ് വിമർശനം ഉയർന്നത്. ബ്രാഞ്ച് കമ്മിറ്റി യോഗത്തിന്റെ ഓഡിയോ ക്ലിപ്പ് പുറത്തുവന്നു.
തട്ടിപ്പ് നടക്കുന്നതിൽ തനിക്ക് പങ്കില്ലെന്ന് പ്രസിഡന്‍റ് യോഗത്തിൽ വിശദീകരിക്കുന്നതും ശബ്ദരേഖയിലുണ്ട്. ബിനാമി ലോണുകളും പരിധിക്ക് കൂടുതൽ ലോണ് കൊടുക്കുന്നതിനെതിരെയും രൂക്ഷ വിമർശനമാണ് യോഗത്തിൽ ഉയർന്നത്. ചർച്ച നടന്നതായി രാജുമാസ്റ്റർ ഏഷ്യാനെറ്റ് ന്യൂസിനോട് സ്ഥിരീകരിച്ചു. കേസിലെ പ്രതികളെ സംരക്ഷിക്കുന്ന നയമാണ് പാർട്ടി സ്വീകരിച്ചതെന്ന ആരോപണം സത്യമാണെന്ന് തെളിയുകയാണ്. ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രമാണ് ‘ഞാനൊന്നുമറിഞ്ഞില്ലേ’ എന്ന് പറഞ്ഞ് സി പി എം നടത്തിയതെന്ന് ആരോപണം ഉയരുന്നു.
Post Your Comments