തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി തിരുവനന്തപുരം കോർപ്പറേഷൻ. പേട്ടയില്‍ സാക്ഷരത മിഷൻ ആസ്ഥാനമന്ദിരം പണിതത് സര്‍ക്കാര്‍ അനുവദിച്ചതിലും കൂടുതല്‍ സ്ഥലം കൈയേറിയെന്നാണ് തിരുവനന്തപുരം കോര്‍പ്പറേഷന്റെ കണ്ടെത്തൽ.
Also Read:ബംഗളൂരുവില്‍ കോടികളുടെ ഹഷീഷ് ഓയിലുമായി കോഴിക്കോട്, മലപ്പുറം സ്വദേശികൾ അറസ്റ്റില്‍
ഒരു ഏക്കര്‍ 40 സെന്റ് സ്ഥലത്തില്‍ 16 സെന്റില്‍ ആസ്ഥാന മന്ദിരം നിര്‍മിക്കാനുള്ള അനുമതിയാണ് സര്‍ക്കാര്‍ സാക്ഷരത മിഷന് നല്‍കിയത്. പക്ഷെ 43 സെന്റ് കൈയേറി കെട്ടിടം നിര്‍മിച്ചുവെന്നാണ് കോര്‍പറേഷന്റെ വാദം. കെട്ടിടനിര്‍മാണത്തിന്റെ കാര്യത്തിലും ഗുരുതര ക്രമക്കേടാണ് സാക്ഷരത മിഷന് നടത്തിയതെന്ന് കോർപ്പറേഷൻ ആരോപിക്കുന്നു.
16 സെന്റ് സ്ഥലത്ത് 7000 ചതുരശ്ര അടി കെട്ടിടം നിര്‍മിക്കാനാണ് സര്‍ക്കാറില്‍ നിന്നുള്ള അനുമതി. എന്നാല്‍ ഇത് ലംഘിച്ച് സാക്ഷരത മിഷന് പണികഴിപ്പിച്ചത് 13654 ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടമാണെന്ന് കോർപ്പറേഷൻ ആരോപിക്കുന്നു. കെട്ടിട നിർമ്മാണം തുടങ്ങിയത് പോലും കോർപ്പറേഷനിൽ നിന്നും അനുമതി വാങ്ങാതെയാണ് കെട്ടിടനിര്‍മാണം തുടങ്ങിയതെന്നും ആരോപണത്തിലുണ്ട്.
Post Your Comments