KeralaNattuvarthaLatest NewsNews

ഒടുവിൽ വാദി പ്രതിയായി: മയൂഖാ ജോണി ഉന്നയിച്ച പീഡന പരാതിയിൽ ശാസ്ത്രീയ തെളിവുകൾ ഇല്ലെന്ന് പോലീസ്

തൃശ്ശൂർ: മയൂഖാ ജോണി നൽകിയ പരാതിയിൽ പൊലീസ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. കേസ് നൽകിയ മയൂഖാ ജോണിയ്ക്കെതിരെ തന്നെ കേസെടുത്തുകൊണ്ടാണ് പോലീസ് സംഭവത്തിൽ പ്രതികരിച്ചത്. 2016ല്‍ നടന്ന സംഭവമായതിനാല്‍ ശാസ്ത്രീയ തെളിവുകളില്ലെന്ന് പൊലീസ് കോടതിയെ അറിയിക്കുകയായിരുന്നു. സാഹചര്യ തെളിവുകളെ അടിസ്ഥാനമാക്കിയാണ് അന്വേഷണം മുന്നോട്ട് പോകുന്നതെന്നും പോലീസിന്റെ റിപ്പോർട്ടിൽ പറയുന്നു.

Also Read:‘ചങ്ക്സ് പോലുള്ള ചിത്രം ചെയ്ത ആള്‍ക്ക് മാലിക്കിനെ വിമർശിക്കാൻ എന്ത് യോഗ്യത’: ഒമർ ലുലുവിന്റെ മറുപടി വൈറൽ

സംഭവം നടന്ന് നാലര വര്‍ഷം കഴിഞ്ഞതിനാല്‍ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കണ്ടെത്താന്‍ കഴിയില്ലെന്ന് പോലീസ് പറയുന്നു.
സംഭവദിവസം ആശുപത്രിയില്‍ നിന്നും അഞ്ചു കിലോമീറ്റര്‍ അകലെയാണ് പ്രതിയുടെ ടവര്‍ ലൊക്കേഷന്‍ ഉണ്ടായിരുന്നത്. പ്രതി ഇരയെ ആശുപത്രിയിലെത്തി ഭീഷണിപ്പെടുത്തിയെന്ന വാദത്തിനും തെളിവില്ലെന്നാണ് പോലീസ് പറയുന്നത്.

സഭാതര്‍ക്കത്തിന്‍റെ ഭാഗമായി ലഘുലേഖകള്‍ ഇറക്കിയെന്ന ആരോപണത്തിനും തെളിവില്ല. പോലീസ് സഭാനേത്യത്വത്തിന്‍റെ സാന്നിധ്യത്തില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്തിയെന്ന വാദം അടിസ്ഥാന രഹിതമെന്നും പോലീസ് ഹൈക്കോടതിയെ അറിയിച്ചു.

അതേസമയം, കേസിലെ പോലീസിന്റെ കെടുകാര്യസ്ഥത തുറന്നു കാണിച്ച് മയൂഖാ ജോണി പലവട്ടം രംഗത്തെത്തിയിരുന്നു. കേസിൽ വനിതാ കമ്മീഷൻ അധ്യക്ഷ ജോസഫൈനെതിരെയും മയൂഖാ ജോണി സംസാരിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button