മഹേഷ് നാരായണൻ സംവിധാനം ചെയ്ത് ഫഹദ് ഫാസിൽ, നിമിഷ തുടങ്ങിയവർ കേന്ദ്രകഥാപാത്രമായ ‘മാലിക്’ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ഇതിനിടയിൽ ചിത്രത്തിന്റെ രാഷ്ട്രീയം സോഷ്യൽ മീഡിയ ചർച്ചയാക്കിയിരുന്നു. ‘മാലിക്കി’ലെ രാഷ്ട്രീയത്തെ വിമർശിച്ച് സംവിധായകൻ ഒമർ ലുലു രംഗത്ത് വന്നിരുന്നു. ‘മാലിക്ക് സിനിമ കണ്ടു തീർന്നു, മറ്റൊരു മെക്സിക്കന്‍ അപാരത എന്ന് പറയാം’.–ഇതായിരുന്നു ചിത്രത്തെക്കുറിച്ച് ഒമറിന്റെ പ്രതികരണം.
എന്നാൽ, മാലിക്കിനെ വിമർശിച്ച ഒമർ ലുലുവിനെതിരെ കടുത്ത സൈബർ ആക്രമണം ഉണ്ടായി. മാലിക്ക് സിനിമ കണ്ട് ഇഷ്ടമായവർ ഒമർ ലുലുവിനെ വിമർശിച്ച് രംഗത്ത് വന്നു. ചങ്ക്സ്, ധമാക്ക പോലുള്ള പടങ്ങളുടെ സംവിധായകന് ഈ ചിത്രത്തെ വിമർശിക്കാൻ എന്ത് യോഗ്യതയെന്നായിരുന്നു കമന്റുകൾ. ആരാധകരുടെ ഇത്തരം ചോദ്യങ്ങൾക്ക് ഒമർ കൃത്യമായ മറുപടിയും നൽകി.
‘ഇവിടേക്ക് ചങ്ക്‌സും ധമാക്കയുമൊക്കെ താരതമ്യം ചെയ്യാൻ, അതൊക്കെ യഥാർഥസമൂഹത്തിൽ നടന്നിട്ടുള്ള എന്തെങ്കിലും സംഭവങ്ങളെ ആസ്പദമാക്കിയുള്ളവ ആയിരുന്നോ.. പിന്നെ വലിയ താരങ്ങൾ ഒന്നും ഇല്ലാതെ കുഞ്ഞു ബഡ്ജറ്റിൽ എന്റർടെയ്ൻമെന്റിന് മാത്രം പിടിച്ച സിനിമ ഇന്നും നിങ്ങൾ ചർച്ചകളിൽ ഓർത്ത് എടുക്കുന്നതിന് നന്ദി.’–ഒമർ പറഞ്ഞു.
Post Your Comments