CricketLatest NewsNewsSports

ഇന്ത്യ-ശ്രീലങ്ക പരമ്പരയുടെ സമയക്രമത്തിൽ വീണ്ടും മാറ്റം

കൊളംബോ: ഇന്ത്യയുടെ ശ്രീലങ്കൻ പര്യടനത്തിലെ മത്സരങ്ങളുടെ സമയക്രമത്തിൽ മാറ്റം. ഉച്ചക്ക് 1.30ന് നിശ്ചയിച്ചിരുന്ന ഏകദിന മത്സരം മൂന്ന് മണിക്ക് നടക്കുമെന്ന് ബിസിസിഐ അറിയിച്ചു. 7.30ന് നിശ്ചയിച്ചിരുന്ന ടി20 മത്സരങ്ങൾ എട്ട് മണിയിലേക്ക് മാറ്റി. മൂന്ന് വീതം ഏകദിന, ടി20 മത്സരങ്ങളാണ് ഇന്ത്യ ശ്രീലങ്കയ്‌ക്കെതിരെ കളിക്കുക.

ഏകദിന പരമ്പരയോടെയാണ് ഇന്ത്യ-ശ്രീലങ്ക പരമ്പര ആരംഭിക്കുക. ഏകദിനങ്ങൾ 18, 20, 23 തിയതികളിലായിരിക്കും നടക്കുക. ടി20 മത്സരങ്ങൾ 25, 27, 29 തിയതികളിലായും നടക്കും.

ഈ മാസം 13നായിരുന്നു ഏകദിന പരമ്പര ആരംഭിക്കേണ്ടിരുന്നത്. ലങ്കൻ ടീമിൽ കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ മത്സരം നീട്ടിവെയ്ക്കുകയായിരുന്നു. ലങ്കൻ ബാറ്റിംഗ് കോച്ച് ഗ്രാൻഡ് ഫ്ലവറിന് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ടീമിലെ മറ്റൊരു സപ്പോർട്ട് സ്റ്റാഫിനും കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ടീമിന്റെ ഐസൊലേഷൻ കാലാവധിയും നീട്ടേണ്ടി വന്നു.

Read Also:- ഇരുചക്രവാഹനങ്ങളുടെ വില വർദ്ധിക്കുന്നു

നിലവിൽ ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം തിരിച്ചെത്തിയ ലങ്കൻ താരങ്ങൾ ക്വാറന്റീനിലാണ്. ലങ്കയ്‌ക്കെതിരായ പരമ്പരയിൽ ഇംഗ്ലണ്ട് ടീമിലുണ്ടായിരുന്ന മൂന്ന് താരങ്ങൾക്കും നാല് സപ്പോർട്ട് സ്റ്റാഫിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ലങ്കൻ ടീമിലേക്കും കോവിഡ് കടന്നു കൂടിയത്. ഇംഗ്ലണ്ടിൽ സമ്പൂർണ തോൽവി ഏറ്റുവാങ്ങിയാണ് ശ്രീലങ്ക നാട്ടിലേക്ക് തിരിച്ചെത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button