Latest NewsNewsBusiness

ഇന്ത്യയുടെ ഹോം മത്സരങ്ങളുടെ സംപ്രേഷണവകാശം സ്വന്തമാക്കി റിലയൻസ്- വയാകോം, കരാർ കാലാവധി അറിയാം

ഒരു മത്സരത്തിലെ ഡിജിറ്റൽ സ്ട്രീമിംഗിന് മാത്രം 35.23 കോടി രൂപ ബിസിസിഐക്ക് ലഭിക്കുന്നതാണ്

ഇന്ത്യയുടെ 88 ഹോം മത്സരങ്ങളുടെ സംപ്രേഷണവകാശം കരസ്ഥമാക്കി റിലയൻസ്-വയാകോം. ടിവി, ഡിജിറ്റൽ സംപ്രേഷണവകാശം വിൽപ്പന നടത്തിയതിലൂടെ 5,966 കോടി രൂപയാണ് ബിസിസിഐക്ക് ലഭിക്കുക. ബിസിസിഐ സെക്രട്ടറിയാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പങ്കുവെച്ചത്. 2028 മാർച്ച് വരെയുള്ള 5 വർഷക്കാലയളവിലേക്കാണ് സംപ്രേഷണവകാശം സ്വന്തമാക്കിയത്. ഡിജിറ്റൽ റൈറ്റ്സ് വിൽപ്പനയിലൂടെ 3,101 കോടി രൂപയും, ടിവി റൈറ്റ്സിലൂടെ 2,862 കോടി രൂപയുമാണ് ലഭിക്കുക.

ഒരു മത്സരത്തിലെ ഡിജിറ്റൽ സ്ട്രീമിംഗിന് മാത്രം 35.23 കോടി രൂപ ബിസിസിഐക്ക് ലഭിക്കുന്നതാണ്. അഞ്ച് വർഷം കാലാവധിയുള്ള സൈക്കിളിൽ ആകെ 25 ടെസ്റ്റ് മത്സരങ്ങളും, 27 ഏകദിനങ്ങളും, 36 ടി20 മത്സരങ്ങളും ഉണ്ടായിരിക്കുന്നതാണ്. 2018 മുതൽ 2023 വരെയുള്ള കഴിഞ്ഞ 5 വർഷക്കാലയളവിൽ സ്റ്റാർ ഇന്ത്യയ്ക്കായിരുന്നു സംപ്രേഷണവകാശം. അടുത്തിടെ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ സംപ്രേഷണവകാശം വിൽപ്പന നടത്തിയിരുന്നു. ഇതിലൂടെ 48,390 കോടി രൂപയാണ് ബിസിസിഐ നേടിയത്.

Also Read: അടിയന്തരമായി രക്തം ആവശ്യമുണ്ടോ: പോൽ ബ്ലഡ് സേവനവുമായി പോലീസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button