Latest NewsNewsBusiness

ബൈജൂസുമായുള്ള കരാർ അവസാനിച്ചു! ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ലീഡ് സ്പോൺസർഷിപ്പിനായി ടെൻഡർ ക്ഷണിച്ച് ബിസിസിഐ

ഏതാനും വർഷങ്ങൾക്കു മുൻപാണ് ഇന്ത്യൻ ജേഴ്സിയിൽ 'ബൈജൂസ് ഇന്ത്യ' എന്ന നെയിം ഇടം പിടിച്ചത്

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ലീഡ് സ്പോൺസർഷിപ്പ് അവകാശത്തിനായി പുതിയ ടെൻഡർ ക്ഷണിച്ച് ബോർഡ് ഓഫ് കൺട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യ (ബിസിസിഐ). പ്രമുഖ എഡ് ടെക് കമ്പനിയായ ബൈജൂസുമായി ഉണ്ടായിരുന്ന കരാർ അവസാനിച്ചതോടെയാണ് പുതിയ ടെൻഡറായി അപേക്ഷ ക്ഷണിച്ചത്. 35 മില്യൺ ഡോളറിന്റെ കരാറാണ് അവസാനിച്ചത്. ബ്രൻഡിംഗ് ചെലവുകൾ കുറയ്ക്കുന്നതിന്റെ ഭാഗമായാണ് കരാർ അവസാനിപ്പിച്ചത്.

ഏതാനും വർഷങ്ങൾക്കു മുൻപാണ് ഇന്ത്യൻ ജേഴ്സിയിൽ ‘ബൈജൂസ് ഇന്ത്യ’ എന്ന നെയിം ഇടം പിടിച്ചത്. മൂന്ന് ഫോർമാറ്റുകളിലും ടീമിന്റെ ലീഡ് സ്പോൺസർ ബൈജൂസ് തന്നെയായിരുന്നു. നിലവിൽ, ബിസിസിഐ ഇൻവിറ്റേഷൻ ടു ടെൻഡർ റിലീസ് ചെയ്തിട്ടുണ്ട്. താൽപ്പര്യമുള്ള പാർട്ടികൾക്ക് ബിഡുകൾ സമർപ്പിക്കാവുന്നതാണ്. അതേസമയം, ബിഡ് സമർപ്പിക്കാൻ താൽപ്പര്യപ്പെടുന്നവർ ഐടിടി പർച്ചേസ് നടത്തണമെന്ന് ബിസിസിഐ അറിയിച്ചിട്ടുണ്ട്.

Also Read: മഴക്കാലത്ത് നനവുള്ള വസ്ത്രങ്ങള്‍ ധരിക്കാറുണ്ടോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

വ്യവസ്ഥകൾക്കും മാനദണ്ഡങ്ങൾക്കും വിധേയമായിട്ടാണ് നടപടിക്രമങ്ങൾ പൂർത്തീകരിക്കുക. ലീഡ് സ്പോൺസറെ തിരഞ്ഞെടുത്താൽ, സ്പോൺസറുടെ പേര് ഇന്ത്യൻ ടീമിന്റെ ജേഴ്സിയുടെ മുൻഭാഗത്ത് രേഖപ്പെടുത്തുന്നതാണ്. ഏകദിന ലോകകപ്പ് വരാനിരിക്കുന്ന സാഹചര്യത്തിൽ ലീഡ് സ്പോൺസർഷിപ്പ് സ്വന്തമാക്കുക എന്നത് കമ്പനികളെ സംബന്ധിച്ചിടത്തോളം വലിയ നേട്ടമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button