തിരുവനന്തപുരം: ഇന്ധനവില കുതിക്കുമ്പോൾ വാഹനങ്ങളുടെ ഇന്ധനച്ചിലവ് 30 ശതമാനം വരെ കുറക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അടങ്ങിയ വീഡിയോ കേരള മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെൻറ് അവരുടെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചു. 10 വർഷം കൊണ്ട് പുതിയ വാഹനം വാങ്ങുന്നതിനുള്ള തുക ഈ തരത്തിൽ ലാഭിക്കാൻ കഴിയുമെന്നാണ് എം.വി.ഡി വ്യക്തമാക്കുന്നത്. ഇതോടൊപ്പം അന്തരീക്ഷ മലിനീകരണം കുറക്കുന്നതിനും ഫോസിൽ ഇന്ധനങ്ങൾ സംരക്ഷിക്കുവാനും വാഹനത്തിന്റെ തേയ്മാനം കുറക്കുന്നതിനും റോഡ് സുരക്ഷ ഉറപ്പ് വരുത്തുന്നതിനും ഈ രീതികൾ ഫലപ്രദമാണ്. പ്രധാനമായും ഡ്രൈവിംഗുമായി ബന്ധപ്പെട്ടവ, വാഹനവുമായി ബന്ധപ്പെട്ടവ, മറ്റ് കാര്യങ്ങൾ എന്നിങ്ങനെ ഇവയെ മൂന്നായി തരം തിരിക്കാം.
ഇക്കോണമി റേഞ്ചിൽ വാഹനം ഓടിക്കുന്നത് ശീലമാക്കുക. അമിത വേഗത ഒഴിവാക്കിയാൽ 10 ശതമാനം ഇന്ധനം ലാഭിക്കാനാവും. പ്രത്യേകിച്ചും വളവും തിരിവും കയറ്റവും ഇറക്കവും ഉള്ള റോഡുകളിൽ ഇത് വളരെ പ്രധാനമാണ്. മോട്ടോർ സൈക്കിളുകൾ 40 കിലോമീറ്റർ സ്പീഡിലും കാറുകളും മറ്റും 50 കിലോമീറ്റർ വേഗതയിലുമാണ് ഓടിക്കേണ്ടത്.
ചിത്രകലയുടെ ഭാവനാ ഗോപുരത്തിൽ പ്രകാശം പരത്തുന്ന ഒരു വാൽ നക്ഷത്രമായി ഇന്നും നിറഞ്ഞു നിൽക്കുന്ന വാൻഗോഗ്
വേഗത വർധിക്കുന്തോറും മൈലേജ് കുറയും. വാഹനത്തിന്റെ വേഗത 60 കിലോമീറ്ററിൽ എത്തിയാൽ 7.5 ശതമാനവും 70ൽ എത്തിയാൽ 22 ശതമാനവും 80ൽ എത്തുമ്പോൾ 40 ശതമാനവും 90 കിലോമീറ്ററിലെത്തുമ്പോൾ 63 ശതമാനവും അധികമായി ഇന്ധനനഷ്ടം ഉണ്ടാകും. വാഹനം ഓടിക്കുമ്പോൾ ഇന്ധനം ലാഭിക്കാനുള്ള പ്രധാന മാർഗം ആക്സിലറേറ്ററിന്റെ യുക്തിപരമായ ഉപയോഗമാണ്. വേഗത കൂട്ടിയും കുറച്ചും ഓടിക്കുന്നതിന് പകരം ഒരേവേഗതയിൽ ക്രമീകരിച്ചാൽ ഇന്ധനം വളരെയധികം ലാഭിക്കാനാവും
റോഡിലെ സാഹചര്യങ്ങൾ മുൻകൂട്ടി കണ്ട് അനാവശ്യ ബ്രേക്കിംഗ് ഒഴിവാക്കുക. ഹെവി വാഹനം നിശ്ചലാവസ്ഥയിൽ നിന്ന് 80 കിലോമീറ്റർ വേഗതയാർജിക്കാൻ 100 മില്ലി ലിറ്റർ ഇന്ധനം ആവശ്യമാണ്. ഓരോ തവണയും വേഗത കുറക്കുകയും കൂട്ടുകയും ചെയ്യുന്നത് ഭീമമായ ഇന്ധന നഷ്ടത്തിന് ഇടയാക്കും. രണ്ട് കിലോമീറ്റർ സഞ്ചരിച്ചാലുള്ള അത്രയും ടയർ തേയ്മാനം ഒരു പ്രാവശ്യം സഡൻ ബ്രേക്കിടുമ്പോൾ സംഭവിക്കുമെന്നാണ് കണക്ക്.
വേഗതയ്ക്കനുസരിച്ചുള്ള ശരിയായ ഗിയറിൽ വാഹനമോടിക്കുക. കയറ്റത്തും ഇറക്കത്തും ഉചിതമായ ഗിയർ മാത്രം തിരഞ്ഞെടുക്കുക. ക്രൂസ് കൺട്രോൾ ഉള്ള വാഹനങ്ങളിൽ അത് പരീക്ഷിക്കുന്നതും മൈലേജ് വർധിപ്പിക്കും. കൃത്യമായ ഗിയർ മാറ്റം 20 ശതമാനം ഇന്ധനലാഭം ഉണ്ടാക്കും.
മുകേഷിനെ വിളിച്ച കുട്ടി മേയർ ആര്യയെ പോലെ ഒരു ബാലസംഘം പ്രവർത്തകനാണ്: പരിഹാസ കുറിപ്പ്
ട്രാഫിക് സിഗ്നലുകളിലും മറ്റും 30 സെക്കൻഡിൽ അധികം വാഹനം നിർത്തിയിടേണ്ടിവന്നാൽ എഞ്ചിൻ ഓഫാക്കുന്നത് ശീലമാക്കാവുന്നതാണ്. ഒരുമണിക്കൂർ വാഹനം ഓൺ ചെയ്തു നിർത്തുന്നത് രണ്ടു കിലോമീറ്റർ യാത്രക്കുള്ള ഇന്ധനം തീരുന്നതിന് ഇടയാക്കും. ക്ലച്ച് പെഡലിലും ബ്രേക്കിലും കാലുവച്ച് ഒരിക്കലും വാഹനം ഓടിക്കുന്നത് ശരിയായ പ്രവണതയല്ല.
വാഹനത്തിന്റെ രൂപമാറ്റം വരുത്തുന്നത് എയറോഡൈനാമിക് സ്വഭാവത്തിന് മാറ്റം വരുത്തും അതിനാൽ യാതൊരുവിധ മാറ്റങ്ങളും രൂപത്തിൽ വരുത്താതിരിക്കുക. അത്തരം എക്സ്ട്രാ ഫിറ്റിങ്ങുകളായ സ്പോർട്ടി ബമ്പർ, അധിക സ്പോയിലർ, കാരിയേജുകൾ എന്നിവ ഒഴിവാക്കുക. യാത്രകളിൽ ബൂട്ടിൽ അനാവശ്യ സാധനങ്ങൾ സൂക്ഷിക്കുന്നത് ഒഴിവാക്കുക. ഇന്ധനം കഴിവതും അരടാങ്കോ അതിൽ താഴയോ നിലനിർത്തുന്നതാണ് നല്ലത്. അന്തരീക്ഷ താപം കുറഞ്ഞിരിക്കുന്ന രാത്രിയോ രാവിലെയോ ഇന്ധനം നിറയ്ക്കുക.
സ്വര്‍ണക്കടത്ത് കേസ്: അർജുൻ ആയങ്കിയുടെ ഭാര്യ അമല കസ്റ്റംസ് ഓഫീസില്‍ ഹാജരായി
വാഹനത്തിൽ ടയർ എയർപ്രഷർ നിർദേശിച്ച അളവിൽ തന്നെ നിലനിർത്താൻ ശ്രദ്ധിക്കുക. ടയർ പ്രഷറിൽ 15 ശതമാനം കുറവുവന്നാൽ തന്നെ ഇന്ധനച്ചിലവ് അഞ്ച് ശതമാനം വർധിക്കും. വെളുത്തതോ ഇളം കളറിലുള്ളതോ ആയ വാഹനങ്ങൾ ഇന്ധനക്ഷമത നിലനിർത്തും. വാഹനം പാർക്ക് ചെയ്യുമ്പോൾ തണലിലാകാൻ ശ്രദ്ധിക്കുക. വാഹനം കൃത്യമായി സർവ്വീസ് ചെയ്യുകയും ഓയിൽ മാറ്റുകയും ചെയ്യുന്നത് ഇന്ധനം ലാഭിക്കാൻ സഹായിക്കും.
Post Your Comments