ന്യൂഡല്‍ഹി: എല്‍.പി.ജിക്കു പിന്നാലെ ഇന്ധനവിലയിലും കുറവുണ്ടാകുമെന്നു സൂചന. ചില്ലറവിലയെ അടിസ്‌ഥാനമാക്കിയുള്ള വിലക്കയറ്റം വിലയിരുത്തുന്ന രാജ്യത്തെ ഉപഭോക്‌തൃപണപ്പെരുപ്പം ജൂലൈയില്‍ കുതിച്ചുയര്‍ന്നിരുന്നു. ജൂണിലെ 4.87 ശതമാനത്തില്‍നിന്ന് 7.44 ശതമാനത്തിലേക്കായിരുന്നു കുതിപ്പ്. ഒറ്റമാസംകൊണ്ട് 2.57 ശതമാനത്തിന്റെ വര്‍ധന.
രാജ്യത്ത് പച്ചക്കറി, പയര്‍വര്‍ഗങ്ങള്‍ ഉള്‍പ്പെടെ ഭക്ഷ്യവസ്‌തുക്കളുടെ വിലയുയര്‍ന്നതോടെയായിരുന്നു വിലക്കയറ്റം രൂക്ഷമായത്. ഇത് കണക്കിലെടുത്ത് പാചകവാതകത്തിന് പിന്നാലെ പെട്രോള്‍, ഡീസല്‍ വിലയും വരുംദിവസങ്ങളില്‍ കുറച്ചേക്കുമെന്ന സൂചനയുമുണ്ട്.
Post Your Comments