രാജ്യത്ത് ഇന്ധനവില കുറയ്ക്കാൻ എണ്ണക്കകമ്പനികളോട് ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ. 2022 മെയ് മുതൽ രാജ്യത്തെ ഇന്ധനവിലയിൽ മാറ്റം വരുത്തിയിട്ടില്ല. ഈ സാഹചര്യത്തിലാണ് എണ്ണക്കമ്പനികളോട് വില കുറയ്ക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ഇന്ത്യൻ ഓയിൽ, ബിപിസിഎൽ, എച്ച്പിസിഎൽ എന്നീ കമ്പനികളോടാണ് ഇന്ധനവില കുറയ്ക്കാൻ ആവശ്യപ്പെട്ടത്.
കഴിഞ്ഞ സാമ്പത്തിക വർഷം മാർച്ചിൽ അവസാനിച്ച പാദത്തിൽ എണ്ണക്കമ്പനികൾക്ക് വലിയ തോതിൽ നേട്ടം കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. അക്കാലയളവിൽ രാജ്യത്തെ എല്ലാ ഓയിൽ കമ്പനികളും കൂടി 20,000 കോടി രൂപയുടെ ലാഭമാണ് നേടിയത്. ജൂൺ പാദത്തിലും മികച്ച ലാഭം കൈവരിക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ. എന്നാൽ, കോവിഡ് കാലയളവിൽ ഉണ്ടായ ഭീമമായ നഷ്ടം ഇതുവരെ നികത്താൻ സാധിച്ചിട്ടില്ലെന്നാണ് എണ്ണക്കമ്പനികളുടെ വാദം. ഏകദേശം, 18,622 കോടി രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ടെന്നാണ് എണ്ണക്കമ്പനികൾ പറയുന്നത്. നിലവിലെ സാഹചര്യമനുസരിച്ച്, രാജ്യാന്തര ക്രൂഡ് ഓയിൽ വിലയിൽ ഗണ്യമായ കുറവ് ഉണ്ടായിട്ടുണ്ട്. അതിനാൽ, രാജ്യത്ത് ഇന്ധനവില കുറയുമെന്നാണ് പ്രതീക്ഷ.
Post Your Comments