Latest NewsNewsInternationalBusiness

ശ്രീലങ്കൻ ജനതയ്ക്ക് ആശ്വാസം! അടുത്ത മാസം മുതൽ ഇന്ധനവില കുറയ്ക്കാൻ ഒരുങ്ങി ഭരണകൂടം

ചൈനീസ് ഊർജ്ജ കമ്പനിയായ സിനോപെകിന്റെ ആദ്യ ഷിപ്പ്മെന്റ് ഓഗസ്റ്റ് 3-നാണ് എത്തുക

ഇന്ധനവില പരമാവധി കുറയ്ക്കാൻ ഒരുങ്ങി ശ്രീലങ്കൻ സർക്കാർ. അടുത്ത മാസം മുതലാണ് ഇന്ധനവില കുറയ്ക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. സർക്കാറിന്റെ വില നിർണയ ഫോർമുല അനുസരിച്ച്, പരമാവധി കുറഞ്ഞ വില നിശ്ചയിക്കുമെന്ന് ശ്രീലങ്കൻ ഊർജ്ജ സഹമന്ത്രി ഡി.വി ചാനക വ്യക്തമാക്കി. ഓഗസ്റ്റിൽ ആദ്യമായി റീട്ടെയിൽ ഇന്ധന വിപണിയിൽ പ്രവേശിക്കാൻ ഒരുങ്ങുന്ന ചൈനീസ് ഊർജ്ജ കമ്പനിക്ക് മുന്നോടിയായാണ് ശ്രീലങ്കൻ സർക്കാറിന്റെ പുതിയ നീക്കം.

സർക്കാർ ഉടമസ്ഥതയിലുള്ള സിപിസി, എൽഐഒസി പ്രാദേശികമായി പ്രവർത്തിക്കുന്ന ഇന്ത്യൻ ഓയിൽ കമ്പനി, സിനോപെക്ക് എന്നിവ വിലക്കുറവുമായി സഹകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ചൈനീസ് ഊർജ്ജ കമ്പനിയായ സിനോപെകിന്റെ ആദ്യ ഷിപ്പ്മെന്റ് ഓഗസ്റ്റ് 3-നാണ് എത്തുക. ഇന്ധനത്തിന്റെ ഇറക്കുമതി, സംഭരണം, വിൽപ്പന എന്നിവയ്ക്കായി 100 ഡോളർ മുതൽമുടക്കിയാണ് പ്രാദേശിക ഇന്ധന ചില്ലറ വിൽപ്പന വിപണിയിൽ സിനോപെക് ചുവടുറപ്പിക്കുന്നത്.

Also Read: കാസർഗോഡ് സദാചാര ആക്രമണം: ബേക്കൽ കോട്ട സന്ദർശിച്ചു മടങ്ങിയ സുഹൃത്തുക്കളെ ആക്രമിച്ചു, 3 പേർ അറസ്റ്റിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button