Latest NewsKeralaNattuvarthaNews

സ്വര്‍ണക്കടത്ത് കേസ്: അർജുൻ ആയങ്കിയുടെ ഭാര്യ അമല കസ്റ്റംസ് ഓഫീസില്‍ ഹാജരായി

അർജുൻ ആയങ്കിയുടെ വീട്ടിൽ നടന്ന റെയ്‌ഡിൽ ഡിജിറ്റൽ തെളിവുകളടക്കം കസ്റ്റംസ് പിടിച്ചെടുത്തിരുന്നു

കൊച്ചി: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റഡിയിലുള്ള അർജുൻ ആയങ്കിയുടെ ഭാര്യ അമല കസ്റ്റംസ് ഓഫീസില്‍ ചോദ്യം ചെയ്യലിനായി ഹാജരായി. നിയമ വിദ്യാർത്ഥിയായ അമല അഭിഭാഷകനൊപ്പമാണ് ഹാജരായത്. അമലയുടെ മൊഴി കസ്റ്റംസ് രേഖപ്പെടുത്തുകയാണ്. അർജുൻ ആയങ്കിയുടെ സാമ്പത്തിക സ്രോതസിനെ കുറിച്ചും ഇടപാടുകളെ കുറിച്ചും വ്യക്തത വരുത്തുന്നതിനാണ് അമലയെ കസ്റ്റംസ് വിളിപ്പിച്ചിരിക്കുന്നത്.

അതേസമയം, കഴിഞ്ഞ ദിവസം അർജുൻ ആയങ്കിയുടെ വീട്ടിൽ നടന്ന റെയ്‌ഡിൽ ഡിജിറ്റൽ തെളിവുകളടക്കം കസ്റ്റംസ് പിടിച്ചെടുത്തിരുന്നു. ഇവ വിദഗ്ധ പരിശോധനയ്‌ക്ക് അയച്ചിരിക്കുകയാണ്. ഇതിനെത്തുടർന്നാണ് അമലയോട് ചോദ്യം ചെയ്യലിനായി കസ്റ്റംസ് ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button