Latest NewsNewsIndia

കോളേജ് വിദ്യാർഥികൾ പ്രതിഷേധിച്ചാൽ ഇളകുന്നതല്ല രാജ്യത്തിന്റെ അടിത്തറ: വിധിയിൽ വ്യക്തത വരുത്തി ഹൈക്കോടതി

ഇന്ത്യൻ ശിക്ഷാനിയമത്തിനുകീഴിൽ വരുന്ന ഹീനമായ കുറ്റകൃത്യങ്ങളിൽനിന്ന് വ്യത്യസ്തമാണ് ഭീകരവാദം.

ന്യൂഡൽഹി: തീപ്പൊരി പ്രസംഗവും വഴിതടയലും യു.എ.പി.എ കുറ്റമല്ലെന്ന് ഡൽഹി ഹൈക്കോടതി. ഒരുവിഭാഗം കോളജ്‌ വിദ്യാർഥികൾ പ്രതിഷേധിച്ചാൽ ഇളകുന്നതല്ല രാജ്യത്തിന്റെ അടിത്തറയെന്നും ഹൈക്കോടതി പറഞ്ഞു. പൗരത്വഭേദഗതി നിയമത്തിനെതിരേ ഡൽഹിയിൽനടന്ന കലാപവുമായി ബന്ധപ്പെട്ട കേസിലെ പ്രതി ആസിഫ് ഇഖ്ബാൽ തൻഹയ്ക്ക് ജാമ്യമനുവദിച്ചാണ് കോടതിയുടെ നിരീക്ഷണം. ഡൽഹി ജാമിയ മിലിയ സർവകലാശാലയിലെ വിദ്യാർഥിയായ തൻഹയ്ക്കെതിരേ യു.എ.പി.എ. കുറ്റം നിലനിൽക്കില്ലെന്നാണ് പ്രഥമദൃഷ്ട്യാ ബോധ്യപ്പെടുന്നതെന്നും ജസ്റ്റിസ് സിദ്ധാർഥ് മൃദുൽ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.

എന്നാൽ വടക്കുകിഴക്കൻ ഡൽഹിയിൽനടന്ന പ്രതിഷേധം സാധാരണ സ്വഭാവമുള്ളതായിരുന്നില്ലെന്ന ഡൽഹി പോലീസിന്റെ വാദം ഹൈക്കോടതി തള്ളി. യു.എ.പി.എ.യില്‍ പറയുന്ന ഭീകരപ്രവര്‍ത്തനം, ഫണ്ട് സ്വരൂപിക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട കൃത്യമായ ആരോപണങ്ങള്‍ തന്‍ഹയ്ക്കെതിരേ കുറ്റപത്രത്തിലില്ല. തന്‍ഹയില്‍നിന്ന് ആയുധങ്ങളൊന്നും കണ്ടെടുത്തിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

Read Also: അതിർത്തിയിലെത്തിയ ചൈനീസ് പൗരൻ പിടിയിൽ: ചോദ്യം ചെയ്യൽ പുരോഗമിക്കുന്നു

രാജ്യത്തിന്റെ നിലനിൽപ്പിനുതന്നെ ഭീഷണിയാകുന്ന കുറ്റകൃത്യങ്ങളെ ഉദ്ദേശിച്ചാണ് യു.എ.പി.എ. കൊണ്ടുവന്നത്. യു.എ.പി.എ.യിൽ പറയുന്ന ‘ഭീകരപ്രവർത്തന’ത്തെ വളരെ നിസ്സാരമായി ഉപയോഗിക്കുന്നത് ദോഷംചെയ്യും. ഇന്ത്യൻ ശിക്ഷാനിയമത്തിനുകീഴിൽ വരുന്ന ഹീനമായ കുറ്റകൃത്യങ്ങളിൽനിന്ന് വ്യത്യസ്തമാണ് ഭീകരവാദം.

shortlink

Related Articles

Post Your Comments

Related Articles


Back to top button