Latest NewsIndiaNews

അതിർത്തിയിലെത്തിയ ചൈനീസ് പൗരൻ പിടിയിൽ: ചോദ്യം ചെയ്യൽ പുരോഗമിക്കുന്നു

ബംഗ്ലാദേശി വിസയോടെയുള്ള ചൈനീസ് പാസ്പോർട്ട് ഇയാളിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്

ന്യൂഡൽഹി: അതിർത്തിയ്ക്ക് സമീപം എത്തിയ ചൈനീസ് പൗരൻ പിടിയിൽ. ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയ്ക്ക് സമീപം സംശയകരമായ സാഹചര്യത്തിലെത്തിയ ചൈനീസ് പൗരനെയാണ് സുരക്ഷാ സേന പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. പശ്ചിമ ബംഗാളിലെ മാൾഡ ജില്ലയോട് ചേർന്ന അതിർത്തിയിൽ സംശയകരമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട ഹാൻ ജുൻവെ എന്നയാളാണ് പിടിയിലായതെന്ന് ബിഎസ്എഫ് വൃത്തങ്ങൾ അറിയിച്ചു.

Read Also: കര്‍ഷക സമരത്തില്‍ പങ്കെടുക്കാനെത്തിയ യുവതി ടിക്രി അതിര്‍ത്തിയില്‍ പീഡനത്തിന് ഇരയായ സംഭവം: കുറ്റം സമ്മതിച്ച് പ്രതികള്‍

ബംഗ്ലാദേശി വിസയോടെയുള്ള ചൈനീസ് പാസ്‌പോർട്ട് ഇയാളിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. ലാപ്‌ടോപ്പ്, മൂന്ന് സിം കാർഡ് എന്നിവയും ഇയാളുടെ പക്കലുണ്ടായിരുന്നതായി ബിഎസ്എഫ് വ്യക്തമാക്കി. വ്യാഴാഴ്ച്ച രാവിലെയോടെയാണ് ഇയാൾ പിടിയിലായത്. ഇയാൾക്ക് ഇംഗ്ലീഷ് ഭാഷ അറിയാത്തതിനാൽ മാൻഡറിൻ ഭാഷ അറിയുന്ന ഉദ്യോഗസ്ഥൻ എത്തിയ ശേഷമാണ് ചോദ്യം ചെയ്യൽ ആരംഭിച്ചത്. രഹസ്യാന്വേഷണ വിഭാഗവും ഇയാളെ ചോദ്യം ചെയ്യുന്നുണ്ട്.

ഹാൻ ജുൻവെ തനിച്ചാണോ അതോ കൂടുതൽ ആളുകൾ ഇന്ത്യൻ അതിർത്തിയിലേക്ക് കടന്നുകയറാൻ ശ്രമിച്ചിട്ടുണ്ടോയെന്ന കാര്യങ്ങളിലൊക്കെ വിശദമായ അന്വേഷണം നടത്താനാണ് തീരുമാനം. ഇയാൾ എന്തിനാണ് ബംഗ്ലാദേശിലേക്കെത്തിയത്  എന്നതിനെ കുറിച്ചും പരിശോധിക്കുന്നുണ്ട്.

Read Also: നരേന്ദ്ര മോദി രാജ്യത്തെ ‘ടോപ് ലീഡർ’: ശിവസേന നേതാവിന്റെ പ്രതികരണത്തിൽ അമ്പരന്ന് കോൺഗ്രസും എൻസിപിയും

shortlink

Related Articles

Post Your Comments

Related Articles


Back to top button