ന്യൂഡൽഹി: ഡൽഹി ഹൈക്കോടതിക്ക് നേരെ ബോംബ് ഭീഷണി. കോടതി വളപ്പിൽ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്നും, സ്ഫോടനം നടക്കുമെന്നുമുളള ഭീഷണി സന്ദേശമാണ് എത്തിയത്. ഇന്ന് രാവിലെ കോടതി രജിസ്ട്രാർ ജനറലിനാണ് ഇമെയിൽ മുഖാന്തരം ഭീഷണി സന്ദേശം ലഭിച്ചത്. നിലവിൽ, പ്രതിയെന്ന് സംശയിക്കുന്ന ഒരാളെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
ഭീഷണി സന്ദേശത്തെ തുടർന്ന് ഡൽഹി ഹൈക്കോടതിയുടെ സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്. ‘ഫെബ്രുവരി 15-ന് ബോംബ് സ്ഫോടനത്തിൽ ഡൽഹി ഹൈക്കോടതി തകർക്കും. ഡൽഹി കണ്ട ഏറ്റവും വലിയ സ്ഫോടനമായിരിക്കും ഇത്. കഴിയുന്നത്ര സുരക്ഷ വർദ്ധിപ്പിക്ക്, എല്ലാ മന്ത്രിമാരെയും വിളിക്ക്, എല്ലാവരും ഒരുമിച്ച് പൊട്ടിത്തെറിക്കും’ എന്നാണ് ഭീഷണി സന്ദേശത്തിൽ പറയുന്നത്. സമാനമായ രീതിയിൽ കഴിഞ്ഞ ദിവസം ബിഹാർ ഡിജിപിക്കും ഭീഷണി സന്ദേശം ലഭിച്ചിരുന്നു. വാട്സ്ആപ്പ് സന്ദേശങ്ങളിലൂടെയും ഓഡിയോ ക്ലിപ്പുകളിലൂടെയുമാണ് ഡിജിപിക്ക് സന്ദേശം ലഭിച്ചത്. സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാളെ കർണാടകയിൽ നിന്ന് പിടികൂടി പട്നയിൽ എത്തിച്ചിട്ടുണ്ട്.
Also Read: കാറിടിച്ച് പരിക്കേറ്റ മുള്ളൻ പന്നിയെ കറിവെച്ച് കഴിച്ചു, ആയുർവേദ ഡോക്ടർ വനം വകുപ്പിന്റെ പിടിയിൽ
Post Your Comments