ന്യൂഡൽഹി: ഭാര്യ വീട്ടുജോലികൾ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നത് ക്രൂരതയായി കണക്കാക്കാൻ കഴിയില്ലെന്ന് ഡൽഹി ഹൈക്കോടതി. വിവാഹമോചനം നിഷേധിച്ചുകൊണ്ടുള്ള കുടുംബകോടതിയുടെ വിധിക്കെതിരെ ഭർത്താവ് ഹൈക്കോടതിയെ സമീപിച്ചപ്പോഴാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ജസ്റ്റിസ് സുരേഷ് കുമാർ കൈത്, ജസ്റ്റിസ് ബൻസാൽ കൃഷ്ണ എന്നിവരുടെ ഡിവിഷൻ ബെഞ്ചിന്റേതാണ് നിരീക്ഷണം. ചുമതലകളെയും ഉത്തരവാദിത്വങ്ങളെയും ഇരുവരും പങ്കിടുക എന്നത് കൂടിയാണ് വിവാഹത്തിന്റെ ആധാരമെന്നും വീട്ടുജോലികൾ ഭാര്യ ചെയ്യുമെന്ന് ഭർത്താവ് പ്രതീക്ഷിക്കുന്നത് ഒരു കുറ്റകരമായി കാണാൻ കഴിയുകയില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
ഭാര്യ വീട്ടുജോലികൾ കൃത്യമായി ചെയ്യുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഭർത്താവ് വിവാഹമോചനത്തിന് കുടുംബ കോടതിയെ സമീപിച്ചത്. എന്നാൽ, കുടുംബ കോടതി വിവാഹമോചനം നിരസിക്കുകയായിരുന്നു. തൻ്റെ മാതാപിതാക്കൾക്കൊപ്പം താമസിക്കാൻ ഭാര്യ തയ്യാറായിരുന്നില്ലെന്നും, അതുകൊണ്ട് മാറി താമസിക്കേണ്ടിവന്നവെന്നും ഭർത്താവ് ഹൈക്കോടതിയെ അറിയിച്ചു. അതേസമയം, ഭർതൃ വീട്ടുകാരെ പ്രീതിപ്പെടുത്താൻ വേണ്ടുവോളം ശ്രമിച്ചുവെന്നും, പക്ഷേ സ്ത്രീധനത്തിന്റെ പേരിൽ മാനസികമായി ഇവർ പീഡിപ്പിക്കുകയായിരുന്നുവെന്നും ഭാര്യ വ്യക്തമാക്കി.
Also Read: അടിപതറി ടിക്ടോക്ക്! സമ്പൂർണ്ണ നിരോധനം ഏർപ്പെടുത്താനൊരുങ്ങി ഈ രാജ്യം
Post Your Comments