ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ അറസ്റ്റിലായ അരവിന്ദ് കെജ്‌രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി തള്ളി ഡൽഹി ഹൈക്കോടതി. നിലവിൽ, അരവിന്ദ് കെജ്‌രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇടപെടേണ്ട ആവശ്യമില്ലെന്ന് കോടതി വ്യക്തമാക്കി. ഇതിനെ തുടർന്നാണ് ഡൽഹി ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് മൻമോഹന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ഹർജി തള്ളിയത്. കൂടാതെ, ഇക്കാര്യത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുള്ളതിനാൽ മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ കെജ്‌രിവാളിനെ അനുവദിക്കരുതെന്നായിരുന്നു ഹർജിയിലെ ആവശ്യം. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിൽ അരവിന്ദ് കെജ്‌രിവാളിനെ അൽപ സമയം മുൻപാണ് കോടതിയിൽ എത്തിച്ചത്. ഡൽഹി മന്ത്രിമാരായ അഷിതി, സൗരഭ് ഭരദ്വാജ് എന്നിവരും കെജ്‌രിവാളിന്റെ ഭാര്യ സുനിത കെജ്‌രിവാളും കോടതിയിൽ എത്തി. മാർച്ച് 21ന് രാത്രിയിലാണ് അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തത്. തുടർന്ന് മാർച്ച് 28 വരെ ഐഡി കസ്റ്റഡിയിൽ വിടുകയായിരുന്നു.
Also Read: ഗുരുദ്വാരയിൽ വെടിവെപ്പ്; ഒരാൾ കൊല്ലപ്പെട്ടു, ആക്രമണത്തിന് പിന്നിൽ മുഖംമൂടി ധരിച്ചെത്തിയ രണ്ട് പേർ
Post Your Comments