NattuvarthaLatest NewsKeralaNewsIndia

കൊവിഡിൻ്റെ ഭീതിജനകമായ അവസ്ഥയെ കുറിച്ച് കൊവിഡ് ബാധിതനായി ഹോസ്പിറ്റലിൽ ആയിരുന്ന ഗണേഷ് കുമാറിൻ്റെ വെളിപ്പെടുത്തൽ

കൊവിഡ് ബാധിച്ചപ്പോഴുണ്ടായ അനുഭവം പങ്കുവെയ്ക്കുകയാണ് ഗേണേഷ് കുമാർ

പത്തനാപുരത്തെ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.ബി.ഗണേഷ് കുമാർ കഴിഞ്ഞ ദിവസം നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നു. കൊവിഡ് മുക്തനായ ശേഷം ക്വാറന്റയിനിലായിരുന്ന ഗണേഷ് കുമാർ പി.പി.ഇ.കിറ്റ് ധരിച്ചെത്തിയായിരുന്നു പത്രിക സമർപ്പിച്ചത്. ഇപ്പോഴിതാ, കൊവിഡ് ബാധിച്ചപ്പോഴുണ്ടായ അനുഭവം പങ്കുവെയ്ക്കുകയാണ് ഗേണേഷ് കുമാർ. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ഗണേഷ് കുമാറിൻ്റെ പ്രതികരണം. ഗണേഷ് കുമാറിൻ്റെ വാക്കുകളിലൂടെ:

Also Read:ശക്തമായ പൊടിക്കാറ്റ്; ബെയ്ജിംഗ് നഗരം ഓറഞ്ച് നിറത്തിൽ; ഏറ്റവും അപകടകരമായ നിലയിലെന്ന് നിരീക്ഷകർ

‘രോഗം വന്നവർക്ക് ഇതൊരു അനുഭവമാണ്. കൊവിഡ് ന്യുമോണിയയിലേക്കും മറ്റും കടക്കുന്ന അവസ്ഥയിൽ വലിയ അപകടം വരെ സംഭവിക്കാം. മരണത്തെ മുഖാമുഖം കാണുന്ന ഒരു അവസ്ഥയുണ്ടാകും. മറ്റ് രോഗത്തേക്കാൾ വ്യത്യസ്തമായി, ഈ രോഗത്തിന് നമ്മൾ ആശുപത്രിയിൽ കിടന്നാൽ ഒരു മുറിയിൽ കിടക്കാനേ ഒക്കൂ. ഒരു ബൈസ്റ്റാൻഡറോ ബന്ധുക്കളോ ഉണ്ടാകില്ല. പി പി ഇ കിറ്റ് ധരിച്ച ഡോക്ടർമാരുടെയും നഴ്സുമാരുടെയും പരിചരണം മാത്രമേ ഉണ്ടാകൂ. അവരുടെ പോലും മുഖം തിരിച്ചറിയാൻ നമുക്ക് സാധിക്കില്ല. ഏതൊരു രോഗത്തിനും ഒരു സഹായി നമ്മോടൊപ്പം ഉണ്ടാകും. പക്ഷേ, ഇതിന് പരിചയമുള്ള ഒരു മുഖവും കാണാനൊക്കില്ല.’

Also Read:കേരളത്തിലെ ചില പ്രമുഖരെ വധിക്കുക എന്നതായിരുന്നു ലഭിച്ച ടാസ്ക്; ഐഎസ് ബന്ധത്തിൽ അറസ്റ്റിലായ മുഹമ്മദ് അമീൻ്റെ മൊഴി പുറത്ത്

‘ഒറ്റപ്പെട്ട മാനസികാവസ്ഥയിലാകും. ഈ ലോകത്തിൻ്റെ സ്വഭാവം എങ്ങനെ വേണമെങ്കിലും മാറാം. ഇന്ന് കാണുന്ന രീതിയിലായിരിക്കില്ല, നാളെ. കൊവിഡ് 19 വന്ന കാലം മുതൽ ഇന്ത്യയുടെ പ്രധാനമന്ത്രി ലോക്ക്ഡൗൺ പ്രഖ്യാപിച്ചപ്പോഴും സംസ്ഥാനത്ത് ലോക്ക്ഡൗൺ വന്നപ്പോഴും എല്ലാ സ്ഥലത്തും ഓടിയെത്താനും, മണ്ഡലത്തിൻ്റെ എല്ലായിടത്തും സഹായമെത്തിക്കാനും ശ്രമിച്ചപ്പോഴൊക്കെ സുരക്ഷിതനായിരുന്നു. വളരെയധികം ശ്രദ്ധയോടെയായിരുന്നു നീങ്ങിയത്. പക്ഷേ, എന്നിട്ടും എനിക്കീ രോഗം വന്നു. വലിയ ബുദ്ധിമുട്ടാണ് ഉണ്ടായത്. ഞാനിത് പറയുന്നത് നിങ്ങൾ ശ്രദ്ധിക്കാൻ വേണ്ടിയാണ്. ഇതിനെ നിസാരമായി കാണരുത്. ഇത് നമ്മളെ ആകെ തളർത്തും. ശാരീരികമായും മാനസികമായും നമ്മെ തളർത്തുന്ന മാരകരോഗമാണ് കൊവിഡ്. വരാതിരിക്കാൻ കരുതൽ ഉണ്ടായിരിക്കണം’. – ഗണേഷ് കുമാർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button