KeralaLatest NewsNews

‘അയ്യപ്പാ, എന്നോടും സർക്കാരിനോടും പൊറുക്കണേ’ എന്ന് അപേക്ഷിക്കുകയാണ് വേണ്ടത്; മുഖ്യമന്ത്രിക്കെതിരെ എകെ ആന്റണി

ആലപ്പുഴ : ശബരിമല വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് സ്വാമി അയ്യപ്പനോട് മാപ്പ് പറയണമെന്ന് മുതി‍ര്‍ന്ന കോൺഗ്രസ് നേതാവ് എകെ ആന്റണി. തിരഞ്ഞെടുപ്പ് കാലത്ത് സ്വാമി അയ്യപ്പനെ ഓര്‍ക്കുന്നതിനൊപ്പം സ്വാമി അയ്യപ്പാ തെറ്റുപറ്റിപ്പോയി എന്നാണ് മുഖ്യമന്ത്രി പറയേണ്ടതെ ന്നും എകെ ആന്റണി പറഞ്ഞു.

”കോടതി വിധി നടപ്പാക്കാന്‍ എടുത്തുചാടി ശബരിമലയില്‍ പ്രശ്‌നങ്ങളുണ്ടാക്കിയതിന് എന്നോടും എന്റെ സര്‍ക്കാരിനോടും ക്ഷമിക്കണം” എന്നാണ് മുഖ്യമന്ത്രി പറയേണ്ടത്. അങ്ങനെയെങ്കില്‍ ശബരിമലയെക്കുറിച്ച് മുഖ്യമന്ത്രി പറയുന്നതില്‍ ആത്മാര്‍ഥത ഉണ്ടെന്ന് കരുതാം. അല്ലാത്തപക്ഷം അദ്ദേഹത്തിന്റെ ഇപ്പോഴത്തെ പ്രതികരണങ്ങള്‍ വെറും കാപട്യമാണെന്നും എകെ ആന്റണി പ്രതികരിച്ചു.

Read Also :  നേമത്ത് നടന്ന സംഘര്‍ഷം ആസൂത്രിത നാടകം:കുമ്മനം രാജശേഖരന്‍ വന്‍ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന് വിവി രാജേഷ്

കേന്ദ്രം ശബരിമല നിയമനിര്‍മാണം നടത്താതെ പ്രചാരണത്തില്‍ ശരണം വിളിച്ചത് നരേന്ദ്രമോദിയുടെ കാപട്യമാണെന്നും എകെ ആന്റണി പറഞ്ഞു. ഈ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് മികച്ച വിജയം നേടും. ഇന്ത്യയില്‍ കോണ്‍ഗ്രസിന് മാത്രമേ ദേശീയതലത്തില്‍ നരേന്ദ്രമോദിയുടെ വിനാശകരമായ നയങ്ങള്‍ക്കെതിരെ നിലകൊള്ളാന്‍ സാധിക്കുകയുള്ളൂ. യുഡിഎഫ് നയിക്കുന്ന സര്‍ക്കാര്‍ കേരളത്തില്‍ അധികാരത്തിലെത്തിയാല്‍ അത് ദേശീയതലത്തിലും കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുമെന്നും എകെ ആന്റണി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button