തിരുവനന്തപുരം: എക്‌സിറ്റ് പോള്‍ സര്‍വേകള്‍ സത്യമായല്‍ ദേശീയതലത്തിലും സംസ്ഥാന തലത്തിലും കോണ്‍ഗ്രസിനെ കാത്തിരിക്കുന്നത് വന്‍ ദുരന്തം. പരാജയം സംസ്ഥാനതലത്തില്‍ കോണ്‍ഗ്രസില്‍ നേതൃമാറ്റത്തിന് തന്നെ കളമൊരുക്കും. കെ.പി.സി.സി അദ്ധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുതിര്‍ന്ന നേതാവ് ഉമ്മന്‍ ചാണ്ടി എന്നിവര്‍ ഒരുമിച്ച് നിന്ന് നയിച്ച തിരഞ്ഞെടുപ്പില്‍ അഞ്ച് വര്‍ഷം കൂടുമ്പോഴുളള ഭരണമാറ്റം ഉണ്ടായില്ലെങ്കില്‍ ഇവര്‍ക്ക് സംസ്ഥാന കോണ്‍ഗ്രസിന്റെ മുന്‍നിരയില്‍ നിന്ന് മാറിനില്‍ക്കേണ്ടി വരും.
പരാജയമുണ്ടായാല്‍ രാജിയ്‌ക്കായുളള മുറവിളി ഉയരും മുമ്പേ തന്നെ മുതിര്‍ന്ന നേതാക്കള്‍ പലരും രാജിവച്ച് ഒഴിയുക മാത്രമല്ല സംസ്ഥാന രാഷ്‌ട്രീയത്തിലെ മുന്‍നിരയില്‍ നിന്നു തന്നെ അപ്രത്യക്ഷരാകും.യു.ഡി.എഫ് അധികാരത്തില്‍ വരാതെ വി.ഡി സതീശനും ഷാഫി പറമ്ബിലും ഉള്‍പ്പടെയുളളവര്‍ ജയിച്ചുവന്നാല്‍ താക്കോല്‍ സ്ഥാനം ലഭിക്കുക അവരുടെ കൈകളിലേക്കാകും. ഭരണ തുടര്‍ച്ചയ്‌ക്കൊപ്പം നേമത്ത് മുരളീധരന്‍ ജയിക്കുന്ന സാഹചര്യമുണ്ടായാല്‍ പ്രതിപക്ഷ നേതൃസ്ഥാനം ആ കൈകളിലേക്ക് പോകുമെന്ന കാര്യത്തിലും സംശയമില്ല.
ചില ദേശീയ മാദ്ധ്യമങ്ങളുടെ പ്രവചനം സത്യമായി എല്‍.ഡി.എഫ് നൂറ്റിപത്തും കടന്നുപോയാല്‍ പ്രതിപക്ഷത്തെ ഏറ്റവും വലിയ കക്ഷി ലീഗായി മാറും.അങ്ങനെയെങ്കില്‍ പ്രതിപക്ഷ സ്ഥാനം കുഞ്ഞാലിക്കുട്ടിക്ക് വിട്ടുകൊടുക്കേണ്ടി വരുന്ന ദയിനീയ സ്ഥിതി കോണ്‍ഗ്രസിന് ഉണ്ടാകും. ഇതിനെല്ലാം പുറമെ തോല്‍വിയുടെ പേരിലുണ്ടാകുന്ന ഗ്രൂപ്പ് വഴക്കും നീറ്റലും മാറ്റിയെടുക്കാന്‍ കോണ്‍ഗ്രസിന് അധികകാലം വേണ്ടിവരും.
Post Your Comments