കോഴിക്കോട് : പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ രമേശ് ചെന്നിത്തല ഏറ്റവും മികച്ച പ്രകടനമാണ് നടത്തിയതെന്ന് നടനും സാംസ്കാരിക പ്രവര്‍ത്തകനുമായ ജോയ് മാത്യൂ. ആഴക്കടല്‍ കരാര്‍, ബ്രൂവറി അടക്കമുള്ള 14ഓളം കാര്യങ്ങളില്‍ ചെന്നിത്തലയ്ക്ക് മുമ്പിൽ സര്‍ക്കാരിന് പിന്തിരിഞ്ഞ് ഓടേണ്ടി വന്നെന്നും ജോയ് മാത്യൂ പറഞ്ഞു.
കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് എല്‍ഡിഎഫിന് ഇതുപോലെ ഒരു വിഷയവും ഉയര്‍ത്താനായില്ല. ചെന്നിത്തലയെ മാധ്യമങ്ങള്‍ അവഗണിച്ചുവെന്നും കോമാളിയായി ചിത്രീകരിച്ചെന്നും ജോയ് മാത്യൂ കൂട്ടിച്ചേർത്തു.
അതുപോലെ തന്നെ ഇന്ത്യയിലെ ഏറ്റവും ഉന്നതനായ ഇടതുപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയാണെന്നും ജോയ് മാത്യൂ പറഞ്ഞു. മനുഷ്യനന്മക്കായും പുരോഗമന ആശയങ്ങള്‍ക്കായും പ്രവര്‍ത്തിക്കുന്നവരാണ് ഇടതുപക്ഷമെന്നും കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഈ ദൗത്യം ചെയ്യുന്നില്ലെന്നും ജോയ്മാത്യൂ വ്യക്തമാക്കി.
Post Your Comments