തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. ഇന്ന് 28,447 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്തെ ഏറ്റവും ഉയർന്ന പ്രതിദിന വര്‍ധനവാണിത്. 21.78 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 1,30,617 സാമ്പിളുകളാണ് പരിശോധിച്ചത്.
തുടർച്ചയായ രണ്ടാം ദിവസമാണ് പ്രതിദിന രോഗബാധിതരുടെ എണ്ണം കാൽ ലക്ഷത്തിന് മുകളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. രോഗവ്യാപനം രൂക്ഷമായതിനാൽ നാളെയും മറ്റന്നാളും സംസ്ഥാനത്ത് ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങളായിരിക്കും ഉണ്ടാകുക.
വാക്‌സിൻ സൗജന്യമായി നൽകണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി അറിയിച്ചു. 400 രൂപയ്ക്ക് കോവിഡ് വാക്‌സിൻ വാങ്ങണമെങ്കിൽ 1400 കോടി രൂപ അധികമായി വേണ്ടി വരും. മഹാമാരി കാലത്ത് ഇത് അധിക ബാധ്യതയാകും. നിലവിലെ വാക്‌സിൻ ഡോസുകൾ രണ്ട് ദിവസം കൊണ്ട് കഴിയുമെന്നതിനാൽ 50 ലക്ഷം ഡോസുകൾ നൽകണമെന്ന് ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
Post Your Comments