Latest NewsKeralaNews

‘ഇനി സത്യമേ ജയിക്കൂ’; നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് കെ ടി ജലീല്‍ 

മലപ്പുറം : തവനൂരില്‍ സി പി എം സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ഡോ.കെ ടി ജലീല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഇനി അങ്കത്തട്ടിലേക്കാണെന്നും സത്യമേ ജയിക്കൂ, സത്യം മാത്രമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഫിറോസ് കുന്നുംപറമ്പിലാകും ജലീലിനെതിരെ യു ഡി എഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുക. ഫിറോസ് വരുന്നതില്‍ തവനൂരിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ അമര്‍ഷമുണ്ടെങ്കിലും പാര്‍ട്ടി നേതൃത്വം ഉറച്ചുനില്‍ക്കുകയാണ്.

Read Also :  കു​വൈ​ത്തി​ൽ 45 ലക്ഷം രൂപയുടെ മ​യ​ക്കു​മ​രു​ന്ന്​ ഗു​ളി​ക പി​ടി​കൂ​ടി

നേരത്തെ ധർമടത്ത് മത്സരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നു. കണ്ണൂർ കലക്‌ട്രേറ്റിലെത്തിയാണ് പിണറായി പത്രിക സമർപ്പിച്ചത്. സി.പി.ഐ നേതാവായ സി.എൻ ചന്ദ്രനും സി.പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജനും അദ്ദേഹത്തെ അനുഗമിച്ചത്. കോവിഡ് പ്രോട്ടോകോൾ പാലിച്ചാണ് പിണറായി പത്രിക സമർപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button