
കുവൈത്ത് സിറ്റി: കുവൈത്തിൽ 45 ലക്ഷം രൂപയുടെ മയക്കുമരുന്ന് ഗുളിക പിടികൂടി. മൂന്നുമാസമായി ആരും ഏറ്റുവാങ്ങാൻ വരാതെ തുറമുഖത്ത് കിടന്ന നാല് കണ്ടെയ്നറുകളിലെ സാധനങ്ങൾ പരിശോധിച്ചപ്പോഴാണ് വൻ മയക്കുമരുന്ന് ശേഖരം പോലീസ് കണ്ടെത്തിയത്. രണ്ട് കണ്ടെയ്നറുകളിൽ ഒന്നും ഉണ്ടായിരുന്നില്ല.
മറ്റു രണ്ട് കണ്ടെയ്നറുകളിൽ ഒന്നിൽ മയക്കുമരുന്ന് ഗുളികകളും രണ്ടാമത്തേതിൽ പ്രമുഖ ബ്രാൻഡുകളുടെ വ്യാജ ഉൽപന്നങ്ങളുമായിരുന്നു ഉണ്ടായിരുന്നത്. ഇതിൽ പുകയില ഉൽപന്നങ്ങളും ഉണ്ടായിരുന്നു. കസ്റ്റംസ് ഉദ്യോഗസ്ഥർ ആഭ്യന്തര മന്ത്രാലയത്തിെൻറയും മയക്കുമരുന്ന് വിരുദ്ധ വിഭാഗത്തിെൻറയും സഹകരണത്തോടെ അന്വേഷണം ആരംഭിച്ചതായി അറിയിക്കുകയുണ്ടായി.
Post Your Comments