Latest NewsNewsIndia

സഹപാഠികൾക്കൊപ്പമുള്ള യാത്ര അന്ത്യയാത്രയായി; മൂന്ന് വിദ്യാർത്ഥികൾ നദിയിൽ മുങ്ങിമരിച്ചു

കോയമ്പത്തൂര്‍: കോളേജില്‍ നിന്ന് സഹപാഠികള്‍ക്കൊപ്പം യാത്ര പോയ വിദ്യാര്‍ത്ഥികള്‍ നദിയില്‍ മുങ്ങി മരിച്ചു. പൊള്ളാച്ചിയിലാണ് ദാരുണമായ അപകടമുണ്ടായത്.ചെന്നൈയില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാനായി കോയമ്പത്തൂരില്‍ എത്തിയതായിരുന്നു. ആളിയാറില്‍ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം.

ചെന്നൈ സവീത കോളേജ് ഓഫ് ഫിസിയോതെറാപ്പിയിലെ വിദ്യാര്‍ത്ഥികളാണ് മരിച്ചത്. 14 പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 28 വിദ്യാര്‍ത്ഥികളുടെ സംഘം ഒരു അധ്യാപകനൊപ്പം വ്യാഴാഴ്ചയാണ് മടുക്കരൈക്ക് സമീപമുള്ള തിരുമാല്യംപാളയത്തുള്ള ഒരു സ്വകാര്യ കോളേജില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാനെത്തിയത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം കോയമ്പത്തൂരില്‍ എത്തിയ സംഘം രാത്രി കോളേജ് കാമ്പസില്‍ താമസിച്ച ശേഷം പിറ്റേ ദിവസം പുലര്‍ച്ചെ ആറ് മണിയോടെ ആളിയാറിലേക്ക് പോവുകയായിരുന്നു.

രണ്ട് വാനുകളിലായാണ് വിദ്യാര്‍ത്ഥികള്‍ പൊള്ളാച്ചിക്ക് സമീപമെത്തിയത്. കുട്ടികളില്‍ ചിലര്‍ നദിയില്‍ കുളിക്കാനിറങ്ങി. ഇവിടെ വെള്ളത്തില്‍ ഇറങ്ങരുതെന്ന് പല തവണ മുന്നറിയിപ്പ് നല്‍കിയിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. ആഴമുള്ള സ്ഥലമാണെന്ന് പറഞ്ഞെങ്കിലും അത് സംഘം അവഗണിക്കുകയായിരുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്. മൂന്ന് പേരാണ് നദിയില്‍ മുങ്ങിപ്പോയത്. നാട്ടുകാര്‍ തന്നെ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button