Kerala

‘മലപ്പുറം ജനാധിപത്യത്തിൽ നിന്നും ഫത്വയിലേക്കോ? ജലീലിന്റെ ആവശ്യത്തിൽ ആശങ്ക ‘- ഡോ:കെ. എസ്. രാധാകൃഷ്ണൻ

സ്വർണ്ണക്കടത്തിലും ഹവാല ഇടപാടിലും മുസ്ലീം സമുദായ അംഗങ്ങൾ പ്രവർത്തിക്കരുതെന്ന് കാണിച്ചു കൊണ്ട് പാണക്കാട് തങ്ങൾ ഫത്വാ പുറപ്പെടുവിപ്പിക്കണമെന്ന കെ ടി ജലീലിന്റെ ആവശ്യം മറ്റ് മതസ്ഥരിൽ വലിയ ആശങ്ക ഉയർത്തുന്നുവെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും മുൻ പി.എസ്.സി ചെയർമാനുമായി ഡോ കെ എസ് രാധാകൃഷ്ണൻ.

മലപ്പുറത്ത് എഴുപതു ശതമാനത്തിലധികം ജനങ്ങൾ മുസ്ലീങ്ങളാണെന്നും, മുസ്ലിങ്ങൾ ഭരണഘടനയെക്കാൾ പ്രാമുഖ്യം മതനിയമങ്ങൾക്കും മതാധികാരികൾക്കും നൽകുന്നു എന്നു കരുതേണ്ടി വരും. അതുകൊണ്ട് ആണല്ലോ ഇന്ത്യൻ ഭരണ ഘടനയും ശിക്ഷാ നിയമങ്ങളും കുറ്റകൃത്യമായ കാര്യങ്ങൾ തടയാനും ഫത്വാ വേണം എന്ന് കെ. ടി. ജലീൽ പറയുന്നതെന്നും ഡോ കെ എസ് രാധാകൃഷ്ണൻ പ്രതികരിച്ചു.

ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ജലീൽ വെളിവാക്കിയ കാര്യങ്ങളിൽ നിന്നും മത തീവ്രവാദ ശക്തികളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവരും മുസ്ലീം ലീഗിലുണ്ടെന്നും, ഹവാല പണമിടപാട് ഉൾപ്പെടെയുള്ള സാമ്പത്തിക കുറ്റകൃത്യങ്ങൾ ചെയ്യുന്നവരും മലപ്പുറത്തെ മുസ്ലീം സമുദായത്തിലുണ്ടെന്നും അനുമാനിക്കാനാകുമെന്ന് ഡോ കെ.എസ് രാധാകൃഷ്ണൻ പറഞ്ഞു.

സ്വർണ്ണക്കടത്തിനെതിരെ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ മതവിധി(ഫത്വ) പുറപ്പെടുവിക്കണമെന്നാണ് കെ ടി ജലീൽ പറഞ്ഞത്. മതവിധി ഉണ്ടായാൽ മലപ്പുറത്തിനെ കുറിച്ചുള്ള അപകീർത്തി ഒഴിവാകുമെന്നും, സ്വർണ്ണക്കടത്തിലും ഹവാലയിലും വിശ്വാസികൾ ഇടപെടരുതെന്നും നിർദേശിക്കണമെന്ന് കെ ടി ജലീൽ മനോരമ ന്യൂസിനോട് പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button