മലപ്പുറം: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശത്തില്‍ തന്റെ വാക്കുകള്‍ വളച്ചൊടിച്ചുവെന്ന് കെടി ജലീല്‍ എംഎല്‍എ. വളരെ സദുപദേശപരമായി താന്‍ നടത്തിയ പ്രസ്താവനയെ വളരെ വികൃതമായിട്ടാണ് പിഎംഎ സലാം പറഞ്ഞത്. താന്‍ മലപ്പുറം വിരുദ്ധത പറഞ്ഞു എന്ന നിലയില്‍ വരുത്തി തീര്‍ത്തുവെന്നും ഇതിനെ ചൊല്ലി സൈബര്‍ ഇടങ്ങളില്‍ വലിയ വിമര്‍ശനങ്ങള്‍ ഉയരുന്നുവെന്നും കെടി ജലീല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Read Also: ഒന്നും മിണ്ടാതെ സെറ്റില്‍ നിന്നും ഇറങ്ങി പോയി, ഒരു കോടി രൂപ നഷ്ടം: നടന്‍ പ്രകാശ് രാജിനെതിരെ ആരോപണം
മന്ത്രിയായിരുന്ന സമയത്ത് വലിയ രീതിയില്‍ സ്വര്‍ണ്ണ കടത്തുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു. കോണ്‍ഗ്രസ്സും മുസ്ലിം ലീഗും അതിനെ സപ്പോര്‍ട്ട് ചെയ്തു. അന്ന് വലിയ രീതിയില്‍ ഉളള സമരപരിപാടികള്‍ എനിക്കെതിരെ സംഘടിപ്പിച്ചു. അന്ന് താന്‍ മലപ്പുറത്തുകാരനാണ് എന്നൊരു ബോധ്യം അവര്‍ക്ക് ഇല്ലായിരുന്നോ?. താന്‍ പറഞ്ഞത് കരിപ്പൂര്‍ കേന്ദ്രമായി കള്ളകടത്ത് നടത്തുന്നു. അത് പൊലീസ് പിടിക്കുമ്പോള്‍ സ്വര്‍ണ്ണത്തിലെ തൂക്കം കുറയുന്നു. അതിന് പൊലീസ് ഉദ്യോഗസ്ഥര്‍ കൂട്ടുനില്‍ക്കുന്നുണ്ടോ എന്ന് അന്വേഷിക്കണം. കള്ളക്കടത്തിന് പിടിക്കപ്പെട്ടത് ഭൂരിഭാഗവും മുസ്ലിം സമുദായത്തില്‍ ഉള്ളവരാണ്. അതാണ് താന്‍ ചൂണ്ടി കാണിച്ചത്. കള്ളക്കടത്തിന് പിടിക്കപ്പെടുമ്പോള്‍ പലരും പറയുന്നത് കള്ളക്കടത്ത് മതപരമായി തെറ്റല്ല എന്നാണ്. കള്ളകടത്തുകാരെ മാറ്റി നിര്‍ത്താന്‍ മുസ്ലിം ലീഗ് തയ്യാറല്ലെന്നും കെടി ജലീല്‍ പറഞ്ഞു.
Post Your Comments