Latest NewsNewsIndia

ബട്‌ല ഹൗസ് ഏറ്റുമുട്ടൽ: 10 വര്‍ഷത്തിനൊടുവിൽ ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഭീകരന്‍ ആരിസ് ഖാന് വധശിക്ഷ വിധിച്ച് കോടതി

സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട ആരിസ് ഖാനെ 2018ല്‍ ഡല്‍ഹി പൊലീസ് സ്പെഷ്യല്‍ സെല്‍ പിടികൂടുകയായിരുന്നു.

ന്യൂഡല്‍ഹി: ബട്‌ല ഹൗസ് ഏറ്റുമുട്ടലില്‍ പിടിയിലായ ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഭീകരന്‍ ആരിസ് ഖാന് വധശിക്ഷ വിധിച്ച് ഡൽഹി ഹൈക്കോടതി. ആരിസ് ഖാന്‍ എന്ന ജുനൈദ് കുറ്റക്കാരനാണെന്നും കുറ്റം തെളിയിക്കാന്‍ പ്രൊസിക്യൂഷനായെന്നും ജഡ്ജി നേരത്തെ വിധിച്ചിരുന്നു. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസ് എന്നാണ് ബട്‌ല ഹൗസ് ഏറ്റമുട്ടല്‍ കേസിനെ കോടതി വിശേഷിപ്പിച്ചത്. ഏറ്റുമുട്ടലിനിടെ ഡല്‍ഹി പൊലീസ് ഇന്‍സ്‌പെക്ടര്‍ മോഹന്‍ ചന്ദ് ശര്‍മ കൊല്ലപ്പെട്ട കേസില്‍ ആതിഫ് അമീന്‍, സാജിദ്, ഷഹ്‌സാദ് എന്നിവരോടൊപ്പം ചേര്‍ന്ന് ആസൂത്രണം ചെയ്താണ് കൊലനടത്തിയത് എന്ന് വിധിന്യായത്തില്‍ പറയുന്നു.

10 വര്‍ഷത്തിന് ശേഷമാണ് ആരിസ് ഖാന്‍ പിടിയിലായത്. ആരിസ് ഖാന് വധശിക്ഷ നല്‍കണമെന്ന് ഡല്‍ഹി പൊലീസും കോടതിയോട് ആവശ്യപ്പെട്ടിരുന്നു. 2008 സെപ്റ്റംബര്‍ 19-നുണ്ടായ ബട്ട്ല ഹൗസ് ഏറ്റുമുട്ടലിലിലാണ് ഡല്‍ഹി പൊലീസ് ഇന്‍സ്പെക്ടര്‍ മോഹന്‍ ചന്ദ് ശര്‍മ്മ കൊല്ലപ്പെട്ടത്. രാജ്യതലസ്ഥാനത്ത് നാലിടങ്ങളില്‍ നടന്ന സ്‌ഫോടനങ്ങള്‍ക്ക് പിന്നാലെ ആയിരുന്നു ബട്‌ല ഹൗസിലെ ഏറ്റുമുട്ടല്‍. സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട ആരിസ് ഖാനെ 2018ല്‍ ഡല്‍ഹി പൊലീസ് സ്പെഷ്യല്‍ സെല്‍ പിടികൂടുകയായിരുന്നു. പ്രൊസിക്യൂഷന്‍ ഹാജരാക്കിയ തെളിവുകള്‍ സംശയാതീതമായി തെളിയിക്കപ്പെട്ടു. ഇന്‍സ്‌പെക്ടര്‍ മോഹന്‍ ചന്ദ് ശര്‍മയെ കൊലപ്പെടുത്തിയത് ആരിസ് ഖാനും കൂട്ടാളികളും ചേര്‍ന്നാണെന്ന് കോടതിക്ക് വ്യക്തമായി. 2008ല്‍ ജാമിയ നഗറില്‍ ഏറ്റുമുട്ടല്‍ നടക്കുമ്പോള്‍ നാല് ഭീകരര്‍ക്കൊപ്പം ആരിസ് ഖാനും ബട്‌ല ഹൗസിലുണ്ടായിരുന്നുവെന്നാണ് ഡല്‍ഹി പൊലീസ് പറയുന്നത്. ഏറ്റുമുട്ടലില്‍ ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഭീകരരെന്ന് ആരോപിക്കപ്പെടുന്ന അതിഫ് അമീനും മുഹമ്മദ് സാജിതും കൊല്ലപ്പെട്ടിരുന്നു. കേസില്‍ നേരത്തെ പിടിയിലായ ഷഹ്സാദ് അഹമ്മദിനെ 2013 ജൂലായില്‍ വിചാരണ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു.

Read Also: അഭ്യൂഹങ്ങൾക്ക് വിരാമം; ജസ്പ്രീത് ബൂമ്ര വിവാഹിതനായി; ആശംസകളോടെ ആരാധക ലോകം

ഡല്‍ഹി, ജയ്പുര്‍, അഹമ്മദാബാദ്, ഉത്തര്‍ പ്രദേശ് എന്നിവിടങ്ങളിലടക്കമുണ്ടായ നിരവധി സ്‌ഫോടനക്കേസുകളില്‍ ആരിസ് ഖാന് പങ്കുണ്ട്. ഇതിനു പുറമേയാണ് ബട്‌ല ഏറ്റുമുട്ടല്‍കേസിലും ആരിസ് ഖാന്‍ പ്രതിയായിരിക്കുന്നത്. കുറ്റവാളിയുടെ ഭാഗത്ത് നിന്ന് കുറ്റബോധത്തിന്റെ നേരിയ കണികപോലും പ്രത്യക്ഷമല്ലെന്നും ഇത് അദ്ദേഹത്തെ തിരുത്താന്‍ സാധിക്കുമെന്ന ചെറിയ സാധ്യത പോലും ഇല്ലാതാക്കുന്നുവെന്നും പ്രൊസിക്യൂട്ടര്‍ എ.ടി അന്‍സാരി കോടതിയെ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button