പനാജി: ഇന്ത്യൻ പേസർ ജസ്പ്രീത് ബൂമ്ര വിവാഹിതനായി. മോഡലും ടെലവിഷൻ അവതാരകയുമായ സഞ്ജന ഗണേഷാണ് ബൂമ്രയുടെ വധു. ഗോവയിലെ ഒരു സ്വകാര്യ ഹോട്ടലിൽ വെച്ചായിരുന്നു വിവാഹം. തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ ബൂമ്ര തന്നെയാണ് ഇക്കാര്യം അറിയിച്ചത്. വിവാഹ ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. സഹതാരങ്ങളും ആരാധകരും ഉൾപ്പെടെ നിരവധി പേർ അദ്ദേഹത്തിന് ആശംസകൾ അറിയിച്ചു.
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അടുത്ത സുഹൃത്തുക്കളം ബന്ധുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. കൊറോണ മാനദണ്ഡങ്ങളെല്ലാം പാലിച്ചായിരുന്നു വിവാഹ ചടങ്ങുകൾ നടന്നതും.
2014 ലെ മിസ് ഇന്ത്യ ഫൈനലിസ്റ്റാണ് സഞ്ജന. ഐപിഎല്ലിൽ സ്റ്റാർ സ്‌പോർട്‌സിലെയും പ്രീമിയർ ബാഡ്മിന്റൺ ലീഗിലെയും അവതാരക കൂടിയായിരുന്നു സഞ്ജന. റിയാലിറ്റി ടിവി ഷോ ആയ എം ടിവി സ്പ്ലിറ്റ് വില്ല-7 ൽ മത്സരാർത്ഥിയായും സഞ്ജന എത്തിയിട്ടുണ്ട്.
ഇംഗ്ലണ്ടനെതിരായ അവസാന ടെസ്റ്റ് മത്സരത്തിൽ നിന്നും ബൂമ്രയ്ക്ക് അവധി നൽകിയപ്പോൾ മുതൽ താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട വാർത്തകൾ പ്രചരിച്ചിരുന്നു. മലയാളി താരം അനുപമ പരമേശ്വർ ആണ് വധു എന്ന തരത്തിൽ ഉൾപ്പെടെ അഭ്യൂഹങ്ങളും പരന്നിരുന്നു. പിന്നീട് സഞ്ജന ഗണേഷാണ് വധുവെന്ന് താരത്തിന്റെ കുടുംബാംഗങ്ങൾ വെളിപ്പെടുത്തിയിരുന്നു.
Post Your Comments