മുംബൈ : മില്‍ നടത്തിപ്പുകാരന് ലഭിച്ചത് 80 കോടിയുടെ കറന്റ് ബില്‍. ഇതോടെ ബോധം നഷ്ടപ്പെട്ട വയോധികനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മഹാരാഷ്ട്രയിലെ നളസോപാറ സ്വദേശി ഗണപത് നായിക്കി(80) നെയാണ് കറന്റുബില്‍ കണ്ട ഷോക്കില്‍ ബിപി കൂടി കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ധാന്യങ്ങള്‍ പൊടിപ്പിക്കുന്ന മില്‍ നടത്തിപ്പുകാരനാണ് ഗണപത്.
തിങ്കളാഴ്ചയാണ് ഗണപതിന് ബില്‍ ലഭിച്ചത്. ബില്‍ തുകയിലേയ്ക്ക് ഒരു തവണ നോക്കിയപ്പോള്‍ തന്നെ അദ്ദേഹം ഒന്ന് ഞെട്ടി. വായിച്ചതിലെ തെറ്റാണെന്ന് കരുതി ഒന്നുകൂടി നോക്കി. അതോടെ ബോധം കെട്ട് വീഴുകയായിരുന്നു. ഇതുകണ്ട് ഓടിയെത്തിയവരാണ് ഗണപതിനെ ആശുപത്രിയിലാക്കിയത്. ബോധം വീണപ്പോഴാണ് ബില്‍ തുകയുടെ കാര്യം അദ്ദേഹം മക്കളോട് പറഞ്ഞത്. ബില്‍ കണ്ട ഞെട്ടലില്‍ ഹൃദ്രോഗി കൂടിയായ ഗണപതിന്റെ ജീവന് ഒന്നും സംഭവിക്കാത്തത് ഭാഗ്യം കൊണ്ടാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
വര്‍ഷങ്ങളായി മഹാരാഷ്ട്രയിലെ നളസോപാറയിലെ നിര്‍മല്‍ ഗ്രാമത്തില്‍ മില്‍ നടത്തുകയാണെങ്കിലും ഇത്രയും ഉയര്‍ന്ന തുകയ്ക്കുള്ള ബില്‍ ഒരിക്കലും ലഭിച്ചിട്ടില്ലെന്നാണ് ഗണപത് പറയുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി വൈദ്യുതിബോര്‍ഡ് അധികൃതര്‍ക്ക് പരാതിനല്‍കിയിട്ടുണ്ട്. സ്വാഭാവികമായുണ്ടാകുന്ന ഒരു പിഴവാണിതെന്നും ഉടന്‍തന്നെ ബില്‍ തിരുത്തി നല്‍കുമെന്നുമാണ് അധികൃതര്‍ പറയുന്നത്.
ആറ് അക്കങ്ങള്‍ക്ക് പകരം ഒന്‍പത് അക്കമുള്ള ബില്ലാണ് ഏജന്‍സി തയ്യാറാക്കിയതെന്നും അതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നും വൈദ്യുതി ബോര്‍ഡ് ഉദ്യോഗസ്ഥന്‍ സുരേന്ദ്ര മോനെരെ പറഞ്ഞു. പരാതിയെ തുടര്‍ന്ന് വീണ്ടും ബില്‍ പരിശോധിച്ചപ്പോള്‍ ആറക്ക ബില്‍ തന്നെ നല്‍കിയെന്നും ഇപ്പോള്‍ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടുവെന്നും അദ്ദേഹം അറിയിച്ചു.
Post Your Comments