![](/wp-content/uploads/2024/04/deadbody.jpg)
തിരുവനന്തപുരം: മലയിന്‍കീഴില്‍ തച്ചോട്ടുകാവ് ജംങ്ഷന് സമീപം ഇലട്രിക് സ്‌കൂട്ടര്‍ ഇടിച്ച് 72കാരന്‍ മരിച്ചു. മൂഴിനട ശാസ്താ റോഡില്‍ ചിറ്റേക്കോണത്ത് പുത്തന്‍ വീട്ടില്‍ ജി.ശശിധരന്‍(72) ആണ് വെള്ളിയാഴ്ച നടന്ന അപകടത്തില്‍ മരണപ്പെട്ടത്. രാത്രി ഏഴരയോടെ പേയാട്-മലയിന്‍കീഴ് റോഡിലൂടെ തച്ചോട്ടുകാവിലേക്ക് നടന്നുപോകുന്നതിനിടയില്‍ പിന്നിലൂടെ വന്ന സ്‌കൂട്ടര്‍ ഇടിക്കുകയായിരുന്നു. സംഭവത്തില്‍ മലയിന്‍കീഴ് പൊലീസ് കേസെടുത്തു.
ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചു വീണ ശശിധരന്റെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. നാട്ടുകാര്‍ ഉടനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. സ്‌കൂട്ടര്‍ ഓടിച്ചിരുന്ന തച്ചോട്ടുകാവ് സ്വദേശിക്കും പരിക്കുണ്ട്. ഇയാളെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സിച്ചു.
Post Your Comments