KeralaLatest NewsNews

പ്രതിമാസ വൈദ്യുതി ബില്‍ ഉടന്‍ നടപ്പാക്കും: വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി

പാലക്കാട്: പ്രതിമാസ വൈദ്യുതി ബില്‍ ഉടന്‍ നടപ്പാക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. ഇക്കാര്യം റെഗുലേറ്ററി കമ്മിഷന് മുമ്പാകെ സമര്‍പ്പിച്ചിട്ടുണ്ട്. ഉപഭോക്താക്കള്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് പുതിയ രീതി നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു.

Read Also: മുകേഷും ജയസൂര്യയും ഉൾപ്പെടെ 7 പേർക്കെതിരെ പീഡന ആരോപണം ഉന്നയിച്ച നടി സെക്സ് റാക്കറ്റിന്റെ ആളെന്ന് മുഖ്യമന്ത്രിക്കു പരാതി

ആദ്യഘട്ടത്തില്‍ വന്‍കിട ഉപഭോക്താക്കളിലായിരിക്കും പുതിയ രീതി നടപ്പാക്കുക. വിജയിച്ചാല്‍ സമ്പൂര്‍ണമായും പ്രതിമാസ ബില്ലിങ്ങിലേക്ക് മാറുമെന്ന് മന്ത്രി അറിയിച്ചു. സ്മാര്‍ട്ട് മീറ്ററിലൂടെ ഉപഭോക്താക്കള്‍ക്ക് തന്നെ മീറ്റര്‍ റീഡ് ചെയ്യാനാവും. മീറ്റര്‍ റീഡിങ്ങിന് കൂടുതല്‍ ജീവനക്കാരെ വേണ്ടി വരില്ല. പ്രതിമാസ ബില്ലിങ് വൈദ്യുതി താരിഫില്‍ പ്രതിഫലിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button