Latest NewsIndiaNews

ബിസിനസ് പങ്കാളിയുടെ മക്കളെ കെട്ടിത്തൂക്കി വയോധികന്‍

ജോധ്പുര്‍: ബിസിനസ് പങ്കാളി വഞ്ചിച്ചതിന്റെ പകയെ തുടര്‍ന്ന് അയാളുടെ രണ്ട് മക്കളെ കൊന്ന് കെട്ടിത്തൂക്കി വയോധികന്‍. രാജസ്ഥാനിലെ ജോധ്പുരിലെ ബോറനടയിലാണ് സംഭവം. തന്നു (12), ശിവ്പാല്‍ (എട്ട്) എന്നിവരാണ് കൊല്ലപ്പെട്ടത്. ശ്യാം സിംഗ് ഭാട്ടി (70) എന്നയാളാണ് കൃത്യം നടത്തിയത്. കുട്ടികളെ സ്‌കൂളില്‍ നിന്നും സ്വന്തം വീട്ടില്‍ കൂട്ടിക്കൊണ്ടുവന്നാണ് ഇയാള്‍ കൊലനടത്തിയത്.

Read Also: മദ്യവില കൂടിയതറിഞ്ഞില്ലെന്ന് ധനമന്ത്രി

ഒമ്പത് മാസം മുമ്പ് പ്രതിയായ ശ്യാം സിംഗ് ഭാട്ടി, പ്രദീപ് ദേവസായിയുമായി ചേര്‍ന്ന് വള ഫാക്ടറി ആരംഭിച്ചതായി ഡിസിപി (വെസ്റ്റ്) രാജര്‍ഷി രാജ് വര്‍മ പറഞ്ഞു. ഏകദേശം 20 വര്‍ഷമായി അവര്‍ പരസ്പരം അറിയാമായിരുന്നു. എന്നാല്‍ ചില കാരണങ്ങളാല്‍ ദേവസായി ബിസിനസ് പങ്കാളിത്തം ഉപേക്ഷിച്ചു. ഇതേതുടര്‍ന്നാണ് ശ്യാം സിംഗ് ഭാട്ടിക്ക് പ്രദീപ് ദേസായിയോട് പക തോന്നിയത്. ഫാക്ടറിക്ക് സമീപമുള്ള ഭാട്ടിയുടെ വാടക വീട്ടിലാണ് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്. ഭാട്ടി ഒളിവിലാണെന്നും ഇയാളെ പിടികൂടാന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button