Latest NewsIndiaNewsEntertainment

വിവാഹവാഗ്ദാനം നൽകി 80 ലക്ഷം തട്ടി; ആര്യയ്ക്കെതിരെ നടപടിയെടുക്കാൻ ആഭ്യന്തര സെക്രട്ടറിക്ക് നിർദേശം നൽകി കേന്ദ്രം

തമിഴ് സൂപ്പർ താരം ആര്യ വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ചെന്ന യുവതിയുടെ പരാതിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇടപെടുന്നു. പരാതിയിൽ നടപടിയെടുക്കാൻ തമിഴ്‌നാട് ആഭ്യന്തര സെക്രട്ടറിക്ക് മന്ത്രാലയം നിർദേശം നൽകി. പരാതിയിൽ പ്രധാനമന്ത്രിയുടെ ഓഫീസും കേന്ദ്ര ആഭ്യന്തര മന്ത്രാലയവും സ്വീകരിച്ച നടപടികളിൽ സന്തോഷമുണ്ടെന്നും തനിക്ക് ഉടൻ നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ജർമ്മൻ യുവതിയായ വിദ്ജ നവരത്നരാജ പറഞ്ഞു. വഞ്ചിക്കപ്പെട്ട നിരവധി പെൺകുട്ടികൾക്ക് ധൈര്യത്തോടെ നീതിക്കായി മുന്നോട്ട് വരാൻ ഇത് പ്രചോദനമാകുമെന്നും വിദ്ജ അഭിപ്രായപ്പെട്ടു.

 

യുവതി പ്രധാനമന്ത്രിയുടെ ഓഫീസിനും ഇന്ത്യൻ പ്രസിഡന്റിനും നൽകിയ പരാതി ഇങ്ങനെ :
എൻ്റെ പേര് വിദ്ജ നവരത്നരാജ എന്നാണ്. ഞാൻ ഒരു ജർമ്മൻ വംശയാണ്. ആരോഗ്യമേഖലയിൽ ജോലി ചെയ്യുന്ന ഞാൻ താമസിക്കുന്നത് ജർമ്മനിയിലാണ്. ചെന്നൈ സ്വദേശികളായ മുഹമ്മദ് അർമ്മാൻ, ഹുസൈനി എന്നിവർ എന്നെ വഞ്ചിച്ചതുമായി ബന്ധപ്പെട്ടുള്ള വിശദവിവരങ്ങളാണ് ഈ പരാതിയിൽ ഞാൻ വ്യക്തമാക്കുന്നത്. നിരവധി വാഗ്ദാനങ്ങൾ നൽകി എൻ്റെ വിശ്വാസം പിടിച്ച് പറ്റിയ ഇവർ എന്നിൽ നിന്നും 80 ലക്ഷത്തോളം രൂപ തട്ടിയെടുത്തു. ഇതുവരെ പണം തിരിച്ച് നൽകിയിട്ടില്ല. തമിഴ് നടൻ ആര്യയുടെയും അദ്ദേഹത്തിൻ്റെ മാതാവ് ജമീലയുടെയും സാന്നിധ്യത്തിലായിരുന്നു പണമിടപാട് നടന്നത്. ചില സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടെന്നും സഹായിക്കണമെന്നും ആര്യ എന്നോട് ആവശ്യപ്പെട്ടിരുന്നു. ഒപ്പം, എന്നെ ഇഷ്ടമാണെന്നും വിവാഹം കഴിക്കാമെന്നും ആര്യ എനിക്ക് വാക്ക് നൽകി. പക്ഷേ അയാൾ എന്നെ വഞ്ചിക്കുകയായിരുന്നു. സമാനമായ രീതിയിൽ ഇയാൾ നിരവധി യുവതികളെ വഞ്ചിച്ചിട്ടുണ്ടെന്ന് ഞാൻ പിന്നീട് ആണ് തിരിച്ചറിയുന്നത്.

Read Also :  രാമക്ഷേത്ര നിര്‍മ്മാണത്തിന് സംഭാവന നല്‍കിയ പി.സിയെ സംഘിയെന്ന് വിളിച്ച് ഖലീല്‍ അഴിയൂര്‍

പണം തിരിച്ച് തരണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ അയാളെയും അയാളുടെ അമ്മയെയും വിളിച്ചിരുന്നു. എന്നാൽ, അവർ എന്നെ മോശക്കാരിയാക്കി ചിത്രീകരിച്ചു. ഭീഷണിപ്പെടുത്തുകയും ചെയ്തു. നിയമത്തിന് എന്നെ സഹായിക്കാൻ കഴിയില്ലെന്നും അവർക്ക് പിടിപാടുണ്ടെന്നും പറഞ്ഞു. ഇതുപോലെയുള്ള ക്രിമിനലുകൾക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു. പരസ്പരം സംസാരിച്ചതിൻ്റെയും പണം അയച്ച് നൽകിയതിൻ്റെയും എല്ലാ തെളിവുകളും എൻ്റെ കൈവശമുണ്ട്. എൻ്റെ പണം തിരിച്ച് തരാൻ ഉതകുന്ന അന്വേഷണം നടത്തണം. അവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഞാൻ ആവശ്യപ്പെടുന്നു. നിരവധി ഇടങ്ങളിൽ അയാൾക്കെതിരെ ഞാൻ പരാതി നൽകിയിരുന്നു. എന്നാൽ, ഒന്നിലും തീരുമാനമുണ്ടായില്ല. നിങ്ങളാണ് എൻ്റെ അവസാന പ്രതീക്ഷ, നീതി ലഭിക്കുമെന്ന് കരുതുന്നു. – യുവതി പരാതിയിൽ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button