കൊച്ചി: എറണാകുളം ആലുവയില്‍ വയോധികന്‍ നദിയില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ചു. ഫയര്‍ഫോഴ്‌സ് എത്തി 72 കാരനായ തമിഴ്‌നാട് സ്വദേശിയെ രക്ഷിച്ചു. അസുഖബാധിതനായിട്ടും മക്കള്‍ നോക്കാത്തതിനാലാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് മുരുകേശന്‍ മൊഴി നല്‍കി.
ഇന്ന് രാവിലെ 9 30 ഓടെആലുവ കിഴക്കേ റെയില്‍ പാലത്തിന് സമീപത്തു നിന്നാണ് പെരിയാര്‍ നദിയില്‍ ഒരാള്‍ ഒഴുകിവരുന്നത് പ്രദേശവാസി കണ്ടത്. തുടര്‍ന്ന് ഫയര്‍ഫോഴ്‌സിനെ വിവരം അറിയിക്കുകയായിരുന്നു. ഒടുവില്‍ ഒന്നര കിലോമീറ്ററിനപ്പുറം മണപ്പുറം കടവിന് സമീപത്ത് വെച്ച് 72 കാരനെ ഫയര്‍ഫോഴ്‌സ് എത്തി രക്ഷിക്കുകയായിരുന്നു.
Read Also: അടിച്ചുമോനെ ബംമ്പർ ! ക്രിസ്മസ്-നവവത്സര ബംമ്പർ ഭാഗ്യക്കുറി നറുക്കെടുപ്പ് ; ഭാഗ്യ നമ്പർ XD387132
അസുഖബാധിതനായിട്ടും മക്കള്‍ നോക്കാത്തതിനാല്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് തമിഴ്‌നാട് സ്വദേശി മുരുകേശന്‍ മൊഴി നല്‍കി. അഞ്ച് മക്കളുണ്ടായിട്ടും തന്നെ ആരും നോക്കുന്നില്ലെന്ന് മുരുകേശന്‍ പറയുന്നു. മനോവിഷമത്തെ തുടര്‍ന്നാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് അദ്ദേഹം പറയുന്നു. അവശനിലയിലായ 72കാരനെ ആലുവ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Post Your Comments