
തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ഐസ്‌ക്രീം വാങ്ങി നല്‍കി സ്‌കൂട്ടറില്‍ കയറ്റിക്കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയ കേസില്‍ പ്രതി അറസ്റ്റില്‍. മേത്തല സ്വദേശി വിനോദിനെ (70) ആണ് കൊടുങ്ങല്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
Read Also: ജിഎസ്ടി കമ്മിഷണറുടേയും കുടുംബത്തിന്റേയും ആത്മഹത്യ സിബിഐ അറസ്റ്റ് ഭയന്ന്?
വെള്ളിയാഴ്ച രാവിലെയാണ് സംഭവം. ഐസ്‌ക്രീം വാങ്ങി പ്രതിയുടെ സ്‌ക്കൂട്ടറില്‍ കയറ്റി കൊണ്ടു പോയി ലൈംഗികാതിക്രമം നടത്തിയെന്നുള്ള ആണ്‍കുട്ടിയുടെ പരാതിയില്‍ കൊടുങ്ങല്ലൂര്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
ഇന്‍സ്‌പെക്ടര്‍ അരുണ്‍ ബി.കെ, സബ് ഇന്‍സ്‌പെക്ടര്‍ സാലിം കെ, സബ് ഇന്‍സ്‌പെക്ടര്‍ തോമാസ് പി.എഫ് ഡ്രൈവര്‍ സിപിഒ അഖില്‍, അഴീക്കോട് കോസ്റ്റല്‍ പോലിസ് സ്റ്റേഷന്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍ മണികണ്ഠന്‍, സിപിഒ റഹിം എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Post Your Comments