ഡല്‍ഹി: വാട്‌സാപ്പിന്റെ പുതിയ ഡാറ്റാ പ്രൈവസി പോളിസി ഇന്ത്യൻ പൗരന്മാരുടെ സ്വകാര്യതയ്ക്കുള്ള അവകാശം ലംഘിക്കുന്നുവെന്ന് കാണിച്ച് നൽകിയ ഹർജിയിൽ വാദം കേൾക്കുന്നതിൽനിന്നു ഡൽഹി ഹൈക്കോടതി സിംഗിൽ ബെഞ്ച് പിൻമാറി. ജസ്റ്റിസ് പ്രതിഭ എം. സിങ് ആണ് പിൻമാറിയത്.അഭിഭാഷകനായ ചൈതന്യ റോഹില്ല സമർപ്പിച്ച ഹർജി ചീഫ് ജസ്റ്റിസിന്റെ ഉത്തരവുകൾക്ക് വിധേയമായി മറ്റൊരു സിംഗിൾ ബെഞ്ചിന് മുമ്പാകെ സമർപ്പിക്കണമെന്ന് ജസ്റ്റിസ് പ്രതിഭ എം. സിങ് നിർദ്ദേശിച്ചു. ‘ഇക്കാര്യം പൊതുതാൽപര്യ വ്യവഹാരമായി (PIL) പരിഗണിക്കട്ടെ,” ബെഞ്ച് പറഞ്ഞു.
Also related: കോവിഡ് പ്രതിരോധ വാക്‌സിനുകൾ ‘സഞ്ജീവനി’,ജനങ്ങൾ വിദഗ്ധരെയും ശാസ്ത്രജ്ഞരെയും വിശ്വസിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി
വാട്സാപ്പിന്റെ പുതിയ പോളിസി ഇന്ത്യൻ പൗരന്റെ മൗലികാവകാശ ലംഘനമാണ്. ഇതു നടപ്പാക്കുന്നത് തടയണമെന്നും വാട്സാപ്പ് ഉപയോക്താക്കളുടെ വിവരങ്ങൾ ഫെയ്സ്ബുക്കുമായും ഫെയ്സ്ബുക്കിന്റെ മറ്റ് കമ്പനികളുമായും മൂന്നാം കക്ഷി സ്ഥാപനങ്ങളുമായും പങ്കുവെക്കുന്നത് തടയാൻ സർക്കാർ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കണം എന്നതുൾപ്പടെയുള്ള ആവശ്യങ്ങളാണ് ഹർജിക്കാരൻ ഉന്നയിച്ചിരിക്കുന്നത്.
Also related: സ്വർണവിലയിൽ വൻ ഇടിവ്; ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില
ഹർജി മറ്റൊരു ബെഞ്ചിലേക്ക് മാറ്റി. ജനുവരി 18-ന് വീണ്ടും വാദം കേൾക്കും. ഹർജിക്കാരന് വേണ്ടി അഡ്വ. മനോഹർലാൽ ആണ് ഹാജരായത്. കേന്ദ്രസർക്കാരിനെ പ്രതിനിധീകരിച്ച് അഡീഷണൽ സോളിസിറ്റർ ജനറൽ ചേതൻ ശർമയും വാട്സാപ്പിന് വേണ്ടി മുതിർന്ന അഭിഭാഷകനായ മുകുൾ റോഹ്തഗിയും ഹാജരായി.
Post Your Comments