Latest NewsNewsIndia

കോവിഡ് പ്രതിരോധ വാക്‌സിനുകൾ ‘സഞ്ജീവനി’,ജനങ്ങൾ വിദഗ്ധരെയും ശാസ്ത്രജ്ഞരെയും വിശ്വസിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

ന്യൂഡല്‍ഹി : രാജ്യത്തിന്റെ കോവിഡ് വാക്‌സിനുകൾ സുരക്ഷിതവും ഫലപ്രാപ്തിയുള്ളതാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ. കൊറോണയ്‌ക്കെതിരെയുള്ള പോരാട്ടത്തിൽ പ്രതിരോധ വാക്‌സിൻ സഞ്ജീവനിയായി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യവ്യാപക കോവിഡ് വാക്‌സിന്‍ വിതരണോദ്ഘാടനത്തിന് മുന്നോടിയായി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ഹര്‍ഷ് വര്‍ധന്‍ എത്തിയിരുന്നു. ജനങ്ങള്‍ കിംവദന്തികള്‍ക്ക് ചെവി കൊടുക്കരുതെന്നും പകരം വിദഗ്ധരെയും ശാസ്ത്രജ്ഞരെയും വിശ്വസിക്കണമെന്നും അദ്ദേഹം പറഞ്ഞു.  പോളിയോയ്‌ക്കും വസൂരിക്കും എതിരായ പോരാട്ടത്തില്‍ നാം വിജയിച്ചിട്ടുണ്ട്. ഇപ്പോള്‍ കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ വിജയിക്കുന്നതിനുള്ള നിര്‍ണായക ഘട്ടത്തില്‍ നാം എത്തിച്ചേര്‍ന്നിരിക്കുന്നു എന്നും ഹര്‍ഷ് വര്‍ധന്‍ വ്യക്തമാക്കി.

കോവിഷീല്‍ഡും കോവാക്‌സിനും സുരക്ഷിതമാണെന്ന ഉറപ്പും ഹര്‍ഷ് വര്‍ധന്‍ നല്‍കി. ഫലം കണ്ടതിനു ശേഷമാണ് വിദഗ്ധര്‍ അനുമതി നല്‍കിയതെന്നും ഇരു വാക്‌സിനുകളും തമ്മില്‍ വ്യത്യാസം ഒന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button