ബെംഗളൂരു: മതപരിവര്‍ത്തനത്തിലൂടെ വിവാഹം നടത്തുന്നത് നിരോധിച്ചുകൊണ്ടു നിയമനിര്‍മാണം നടത്തുമെന്ന് കര്‍ണാടക ടൂറിസം മന്ത്രി സി ടി രവി. ലവ് ജിഹാദിനെ നേരിടാന്‍ നിയമംകൊണ്ടുവരുമെന്ന് ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശും ഹരിയാനയും പ്രഖ്യാപിച്ചതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് കര്‍ണാടക ടൂറിസം മന്ത്രിയുടെ പ്രഖ്യാപനം. ജിഹാദികള്‍ സ്ത്രീകളുടെ അന്തസ്സ് ഇല്ലാതാക്കുമ്ബോള്‍ സര്‍ക്കാര്‍ മൗനം പാലിക്കില്ലെന്നും മന്ത്രി പറഞ്ഞു.
Read Also: ആട് കയറി വിളവ് തിന്നു; യുവാവിന്റെ വെട്ടേറ്റ് ബിജെപി നേതാവ് മരിച്ചു, സംഘര്‍ഷം
എന്നാൽ ‘അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ് അനുസരിച്ച്, വിവാഹത്തിനായി മതപരിവര്‍ത്തനം നടത്തുന്നത് നിരോധിക്കുന്ന നിയമം കര്‍ണാടക കൊണ്ടുവരും. ജിഹാദികള്‍ ഞങ്ങളുടെ സഹോദരിമാരുടെ അന്തസ്സ് ഇല്ലാതാക്കുമ്പോള്‍ ഞങ്ങള്‍ നിശബ്ദരായിരിക്കില്ല, ‘-രവി ട്വീറ്റ് ചെയ്തു. മതപരിവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്ന ഏതൊരാള്‍ക്കും വേഗത്തിലും കഠിനമായതുമായ ശിക്ഷ നേരിടേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു.
വിവാഹത്തിനായി മതം പരിവര്‍ത്തനം ചെയ്യുന്നത് നിയമവിരുദ്ധമാണെന്ന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് അലഹബാദ് ഹൈക്കോടതി വിധിച്ചതിന് ശേഷമാണ് മന്ത്രിയുടെ പ്രസ്താവന. ഉത്തര്‍പ്രദേശില്‍ പുതുതായി വിവാഹിതരായ ദമ്പതികള്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. തങ്ങളുടെ ദാമ്പത്യജീവിതത്തെ ശല്യപ്പെടുത്തരുതെന്ന് പൊലീസിനും യുവതിയുടെ പിതാവിനും നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ദമ്പതികള്‍ കോടതിയെ സമീപിച്ചത്.
Post Your Comments