ചെന്നൈ: യുവാവിന്റെ വെട്ടേറ്റ് ബിജെപി നേതാവ് മരിച്ചു. വയലില്‍ ആട് കയറി വിളവ് തിന്നതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ ബിജെപി. തൊഴിലാളിസംഘടനാ നേതാവിനെ യുവാവ് വെട്ടിക്കൊന്നു. സംഭവ ശേഷം പ്രതി ഒളിവില്‍ പോയി. തൂത്തുക്കുടി ശ്രീവൈകുണ്ഡത്തിനടുത്ത് തെന്‍തിരുപ്പേരൈ കോട്ടൂര്‍ സ്വദേശിയായ രാമയ്യദാസാണ് (55) മരിച്ചത്. ബിജെപി.യുടെ അസംഘടിത തൊഴിലാളിസംഘടനയുടെ തൂത്തുക്കുടി വെസ്റ്റ് സെക്രട്ടറിയായിരുന്നു. സംഭവത്തില്‍ പ്രതിയായ യാദവര്‍ സ്ട്രീറ്റില്‍ താമസിക്കുന്ന ഇസക്കി (21) ക്കായി പോലീസ് തിരച്ചില്‍ വ്യാപകമാക്കി.
Read Also: ഒരു ലക്ഷം ഫ്‌ളൈറ്റുകള്‍ റദ്ദാക്കാനൊരുങ്ങി അമേരിക്കന്‍ എയര്‍ലൈന്‍സ്
രാമയ്യദാസിന്റെ വയലില്‍ കഴിഞ്ഞദിവസം ഇസക്കിയുടെ ആടുകയറി വിളവ് തിന്നതായി പറയുന്നു. എന്നാൽ അതേച്ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടുയി. ഇതിന്റെ വൈരാഗ്യം മനസ്സില്‍ സൂക്ഷിച്ച ഇസക്കി ചൊവ്വാഴ്ച രാവിലെ തെന്‍തിരുപ്പേരൈ ബാസാറില്‍ ചായക്കടയില്‍നിന്നിരുന്ന രാമയ്യദാസിനെ അരിവാളുമായെത്തി ആക്രമിക്കുകയായിരുന്നു. മാരകമായി വെട്ടേറ്റ രാമയ്യദാസ് സംഭവസ്ഥലത്തുതന്നെ മരിച്ചു. കൃത്യത്തിനുശേഷം പ്രതി ഓടിരക്ഷപ്പെട്ടു.
നിലവിൽ പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ വന്‍ സുരക്ഷയൊരുക്കി. വിവരമറിഞ്ഞ് ശ്രീവൈകുണ്ഡം ഡി.എസ്‌പി. വെങ്കടേശന്റെ നേതൃത്വത്തില്‍ തിരുനഗരി പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി തിരുനെല്‍വേലി ഗവ. ആശുപത്രിയിലേക്ക് മാറ്റി.
ഇതിനിടെ, രാമയ്യദാസിന്റെ ബന്ധുക്കളും അനുയായികളും ഇസക്കിയുടെ വീട് തകര്‍ത്തു. അവിടെയുണ്ടായിരുന്ന രണ്ട് ഇരുചക്രവാഹനങ്ങള്‍ക്കും വൈക്കോല്‍ത്തുറുവിനും സംഘം തീയിട്ടു. സംഘര്‍ഷസാധ്യതയുള്ളതിനാല്‍ കനത്ത പോലീസ് സുരക്ഷയാണ് പ്രദേശത്ത് ഏര്‍പ്പെടുത്തിയിട്ടുള്ളത്. തിരുനെല്‍വേലി റെയ്ഞ്ച് ഡി.ഐ.ജി. പ്രവീണ്‍കുമാര്‍ അഭിനവ്, തൂത്തുക്കുടി എസ്‌പി. ജയകുമാര്‍ തുടങ്ങിയ ഉന്നത പോലീസുദ്യോഗസ്ഥര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.
Post Your Comments