KeralaNattuvarthaLatest NewsNews

നാടിനെ നടുക്കിയ സുചിത്രയുടെ അരുംകൊല, ഇരുവരും അടുത്തത് താരൻ മാറാനുള്ള മരുന്ന് പറയാമോ എന്ന വാട്സാപ്പ് ചോദ്യത്തിലൂടെ; ഹേബിയസ് കോര്‍പ്പസ് തീര്‍പ്പാക്കി ഹൈക്കോടതി

വാട്സ്ആപ്പിൽ താരൻ മാറാനുള്ള മരുന്ന് പറയാമോ എന്ന ചോദ്യത്തിലൂടെയാണ് പരിചയപ്പെട്ടത്

കൊച്ചി; കാണാതായ കൊല്ലം സ്വദേശിനി സുചിത്ര പിള്ള കൊല്ലപ്പെട്ടെന്ന് പോലീസ് അറിയിച്ചതിനെത്തുടര്‍ന്ന് മകളെ കണ്ടെത്താന്‍ അമ്മ വിജയലക്ഷ്മി നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി.

കഴിഞ്ഞ മാര്‍ച്ച്‌ 20 മുതല്‍ സുചിത്രയെ കാണാനില്ലെന്നു ചൂണ്ടിക്കാട്ടി വിജയലക്ഷ്മി പോലീസില്‍ പരാതി നല്‍കിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല, തുടര്‍ന്ന് ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയുമായി കോടതിയെ സമീപിക്കുകയായിരുന്നു .

എന്നാൽ വ്യാഴാഴ്ച ഹര്‍ജി പരിഗണിച്ചപ്പോള്‍, സുചിത്ര കൊല്ലപ്പെട്ടതാണെന്നും മൃതദേഹം പാലക്കാട് കണ്ടെത്തിയെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ അറിയിച്ചു. ഇതേ തുടര്‍ന്നാണ് ഹര്‍ജിയില്‍ തീര്‍പ്പ് കല്‍പ്പിച്ചത്.

കൊല്ലത്തെ ബ്യൂട്ടീപാര്‍ലറിന്റെ പള്ളിമുക്കിലുള്ള ബ്യൂട്ടീഷന്‍ പഠിപ്പിക്കുന്ന സെന്ററിലെ ട്രെയിനറായ സുചിത്രയോട് കുടുംബ സുഹൃത്തിന്റെ ഭർത്താവ് വാട്സ്ആപ്പിൽ താരൻ മാറാനുള്ള മരുന്ന് പറയാമോ എന്ന ചോദ്യത്തിലൂടെയാണ് പരിചയപ്പെട്ടത്. പിന്നീടങ്ങോട്ട് ഇരുവരും സ്ഥിരം ചാറ്റും മറ്റുമായി ബന്ധം ഉടലെടുക്കുകയായിരുന്നു. സംഗീതാ ആധ്യാപകനായ പ്രശാന്ത് ഇടക്ക് ഫോണ്‍ വഴി ഗാനങ്ങള്‍ ആലപിച്ച്‌ കൊടുക്കുകയും ചെയ്യുമായിരുന്നു. പ്രശാന്തിന്റെ കൈവശം ഒരു പിയാനോ വാങ്ങാന്‍ സുചിത്ര പണം കൊടുക്കുകയും ചെയ്തു.

ഭര്‍ത്താവുമായി ഏറെ നാളായി പിരിഞ്ഞു താമസിക്കുകയായിരുന്ന സുചിത്രയെ വളരെ വേഗം തന്നെ പ്രശാന്തിന് വരുതിയിലാക്കാന്‍ കഴിഞ്ഞിരുന്നു. ഇയാളുടെ ഭാര്യയുടെ ബന്ധുകൂടിയായതിനാല്‍ മറ്റാര്‍ക്കും സംശയവും തോന്നിയിരുന്നില്ല. സുചിത്രയ്ക്ക് 42 വയസ്സായിരുന്നു. രണ്ട് കല്യാണവും കഴിച്ചിരുന്നു. എന്നാല്‍ രണ്ടും അലസി പിരിഞ്ഞു. ഇതും പ്രതിക്ക് ഇവരോട് അടുക്കാനൊരു കാരണമായി. കൊല്ലത്ത് വച്ച്‌ ഇരുവരും എല്ലാ രീതിയിലും ഇടപഴകിയിട്ടുണ്ടായിരുന്നു. ഇതിനിടെയാണ് സുചിത്രക്ക് പാലക്കാടുള്ള പ്രശാന്തിന്റെ വീട്ടിലേക്ക് പോകണമെന്ന ആഗ്രഹം ഉടലെടുത്തത്.

ഇതിനിടെ സുചിത്രക്കു പ്രശാന്തിന്റെ വീട്ടിൽ വരണമെന്ന ആഗ്രഹം പ്രശാന്തിനോട് പറയുകയും തന്ത്രപൂര്‍വ്വം മാതാപിതാക്കളെ അവിടെ നിന്നും കോഴിക്കോട്ടെ കുടുംബവീട്ടിലേക്കും ഭാര്യയെ കൊല്ലത്തേക്കും പറഞ്ഞു വിട്ടു. കൊല്ലത്ത് ഭാര്യക്കൊപ്പമെത്തിയ പ്രശാന്ത് തിരികെ സുചിത്രയുമായാണ് പാലക്കാട്ടേക്ക് മടങ്ങിയത്.പാലക്കാട് എത്തി രണ്ട് ദിവസം ഇരുവരും ആഘോഷിച്ചു. അടുത്ത ദിവസമാണ് തനിക്ക് ഒരു കുഞ്ഞിനെ വേണമെന്ന് സുചിത്ര ആവിശ്യപ്പെടുന്നത്. ഇത് കേട്ടതോടെ പ്രശാന്ത് പറ്റില്ല എന്ന് പറഞ്ഞു. വയറ്റിലെ ഗര്‍ഭം അലസിപ്പിക്കണമെന്ന് നിര്‍ബന്ധിച്ചു.

ഇതോടെയാണ് എങ്ങനേയും സുചിത്രയെ കൊന്ന് ഒഴിവാക്കാന്‍ പ്രശാന്ത് തീരുമാനിച്ചത്.അങ്ങനെ ബെഡ് റൂമിലെ ടെലിഫോണ്‍ കേബിള്‍ ഉപയോഗിച്ച്‌ കൊലപ്പെടുത്തി കുഴിച്ചു മൂടി.സാമ്പത്തിക തര്‍ക്കമാണു കൊലപാതകത്തിനു പിന്നിലെന്നാണു പ്രതി നല്‍കിയ മൊഴി. അഴുകിത്തുടങ്ങിയ മൃതദേഹത്തിന്റെ കാലുകള്‍ മുറിച്ചുമാറ്റിയ നിലയിലായിരുന്നു. മാര്‍ച്ച്‌ 20 നാണ് കൊലപാതകം നടത്തിയത്. കൊലപാതകത്തിനു ശേഷം മൃതദേഹം പെട്രോള്‍ ഒഴിച്ചു കത്തിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. വീടിനോടു ചേര്‍ന്നുള്ള പാടത്ത് കുഴികുത്തി കുഴിച്ചുമൂടാനായി പിന്നീടുള്ള ശ്രമം. എന്നാല്‍ കുഴി ചെറുതായതിനാല്‍ രണ്ടു കാലുകളും മുറിച്ചു മാറ്റുകയായിരുന്നുവെന്നാണ് പ്രതിയുടെ മൊഴി.

shortlink

Related Articles

Post Your Comments

Related Articles


Back to top button