
പത്തനംതിട്ട : പത്തനംതിട്ടയില്‍ അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍. ആറന്മുള പൊലീസാണ് പ്രതിയെ പിടികൂടിയത്. മാതാപിതാക്കള്‍ ഉപേക്ഷിച്ച പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്.
കുട്ടി മുത്തശ്ശിയോടൊപ്പമാണ് കഴിഞ്ഞിരുന്നത്. മുത്തശ്ശി ആശുപത്രിയില്‍ ബന്ധുവിന് കൂട്ടിരിക്കേണ്ടതിനാല്‍ പെണ്‍കുട്ടിയെ പരിചയക്കാരുടെ വീട്ടില്‍ ഏല്‍പ്പിക്കുകയായിരുന്നു. ഈ വീട്ടില്‍വെച്ചാണ് കുട്ടി പീഡനത്തിനിരയായത്.
വീട്ടിലുണ്ടായിരുന്ന സ്ത്രീ സംശയം തോന്നി പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസെത്തി കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയപ്പോഴാണ് പീഡനം നടന്നതായി തെളിഞ്ഞത്.
Post Your Comments